വന്‍കിട സ്ഥാപനങ്ങളിലെ വിവിധങ്ങളായ വിവരങ്ങള്‍ സുരക്ഷിതമായി ഏകോപിപ്പിക്കുന്ന 'നിര്‍മിത ബുദ്ധി (എ.ഐ.) അധിഷ്ഠിത ഡേറ്റാ ഫാബ്രിക്' സാങ്കേതികവിദ്യയാണ് പ്രിവലെന്റ് നല്‍കുന്നത്.

കൊച്ചി: മലയാളിയായ അരുൺ എസ്. രാജ് കോഫൗണ്ടറായുള്ള ആഗോള സൈബർ സെക്യൂരിറ്റി-ഡേറ്റ ഫാബ്രിക് കമ്പനിയായ 'പ്രിവലെന്റ് എ.ഐ.' 210 കോടി രൂപയുടെ (2.2 കോടി ഡോളർ) മൂലധന ഫണ്ടിങ് കരസ്ഥമാക്കി. യു.എസിലെ ലോസ് ആഞ്ജലിസ് ആസ്ഥാനമായ ഇന്റഗ്രിറ്റി ഗ്രോത്ത് പാർട്‌ണേഴ്സ് (ഐ.ജി.പി.) എന്ന പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് മൂലധന നിക്ഷേപം നടത്തിയത്.
ലോകത്തിലെ മുൻനിര ബാങ്കുകൾ, ടെലികോം കമ്പനികൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയൊക്കെ പ്രിവലെന്റ് എ.ഐ.യുടെ ഗുണഭോക്താക്കളാണ്. വൻകിട സ്ഥാപനങ്ങളിലെ വിവിധങ്ങളായ വിവരങ്ങൾ സുരക്ഷിതമായി ഏകോപിപ്പിക്കുന്ന 'നിർമിത ബുദ്ധി (എ.ഐ.) അധിഷ്ഠിത ഡേറ്റാ ഫാബ്രിക്' സാങ്കേതികവിദ്യയാണ് പ്രിവലെന്റ് നൽകുന്നത്. ഇതിലൂടെ കമ്പനികൾക്ക് വിവരങ്ങൾ കൃത്യമായി അവലോകനം ചെയ്യാനും സുരക്ഷാ വീഴ്ചകൾ വേഗത്തിൽ തടയാനും സാധിക്കുന്നു.
അമേരിക്കൻ വിപണിയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും ആഗോള ബിസിനസ് വളർച്ച ത്വരിതപ്പെടുത്താനും നേതൃനിര ശക്തിപ്പെടുത്താനും പുതുതായി സമാഹരിച്ച തുക വിനിയോഗിക്കുമെന്ന് പ്രിവലെന്റ് എ.ഐ. കോഫൗണ്ടറും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ അരുൺ എസ്. രാജ് പറഞ്ഞു.
സൈബർ സെക്യൂരിറ്റി രംഗത്തെ അതികായരിൽ ഒരാളായ പോൾ സ്റ്റോക്സും അരുൺ എസ്. രാജും ചേർന്ന് 2017-ൽ തുടങ്ങിയ കമ്പനിയാണ് പ്രിവലെന്റ് എ.ഐ. സർ ഇയാൻ ലോബൻ, ആൻഡ്രു ഫ്രാൻസ് എന്നിവരും പങ്കാളികളാണ്. ലണ്ടനിലും കൊച്ചിയിലുമായാണ് പ്രവർത്തനം. 2018-ലാണ് കൊച്ചി ഇൻഫോപാർക്കിൽ കമ്പനിയുടെ വികസന കേന്ദ്രം ആരംഭിച്ചത്. മൊത്തം ഇരുനൂറിനടുത്ത് ജീവനക്കാരുള്ളതിൽ ഏതാണ്ട് 185 പേരും കൊച്ചി കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ഉയർന്ന ശമ്പളക്കാരായ ബിഗ് ഡേറ്റ സയന്റിസ്റ്റുകൾ, ബിഗ് ഡേറ്റ എൻജിനിയർമാർ, സൈബർ സ്പെഷ്യലിസ്റ്റുകൾ, എ.ഐ. ആർക്കിടെക്ടുകൾ തുടങ്ങിയ പ്രൊഫഷണലുകളാണ് ഇവർ. വികസനപ്രവർത്തനത്തിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം ഉയർത്താൻ കമ്പനിക്ക് പദ്ധതിയുണ്ട്.
കമ്പനിയുടെ ഒൻപതു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വളർച്ചമൂലധനം നേടുന്നത്. 2021-ൽ സിങ്കപ്പൂർ സർക്കാരിന്റെ നിക്ഷേപക സ്ഥാപനമായ തെമാസെക് (ഇസ്റ്റാരി ഗ്ലോബൽ എന്ന കമ്പനി വഴി) 33 ശതമാനം ഓഹരി പങ്കാളിത്തമെടുത്തിരുന്നു. എന്നാൽ അത് കമ്പനിയുടെ പ്രമോട്ടർ മാരിൽനിന്നും ജീവനക്കാരിൽനിന്നും വാങ്ങിയതാണ്. ആ ഇടപാടിലെ തുക കന്പനിക്കല്ല, അവർക്കാണ് ലഭിച്ചത്.
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽനിന്ന് ബി.ടെക് നേടിയ അരുൺ എസ്. രാജ്, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫഡിലെ പൂർവ വിദ്യാർഥി കൂടിയാണ്. യു.കെ.യിലും യു.എസിലുമായി ഏതാനും ടെക്നോളജി കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. എറണാകുളം സ്വദേശിയാണ്.
Content Highlights: Prevalent AI secured Rs 210 crore ($22 million) in funding from Integrity Growth Partners (IGP)., Co-founded by Malayali Arun S. Raj and Paul Stokes in 2017., Provides AI-driven data fabric technology for cybersecurity and data management., Kochi Infopark center houses 185 out of its 200 employees., Funding will be used to expand into the US market and accelerate global growth.
Published: 22 Aug 2026, 10:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented