മുംബൈ: രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസ് കൗണ്ടറുകളിലും ഓഗസ്റ്റ് ഒന്നു മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് വഴി പണം സ്വീകരിക്കാന്‍ സൗകര്യമൊരുങ്ങുന്നു. തപാല്‍ വകുപ്പിന്റെ ഐടി സംവിധാനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ ഉള്‍പ്പെടുത്തിയാണ് ഇതിനു വഴിയൊരുക്കിയത്.
പോസ്റ്റ് ഓഫീസുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ സംവിധാനവുമായി ബന്ധിപ്പിക്കുന്നതില്‍ തടസ്സങ്ങളുണ്ടായതാണ് കൗണ്ടറുകളില്‍ ഡിജിറ്റല്‍ പേയ്മെന്റ് സൗകര്യം കൊണ്ടുവരാന്‍ വൈകാനിടയാക്കിയത്. ഇതു പരിഹരിക്കാനായി പുതിയ ആപ്ലിക്കേഷന്‍ ഐടി സംവിധാനത്തില്‍ ഉള്‍പ്പെടുത്തി.
ഇനി മുതല്‍ ഡൈനാമിക് ക്യുആര്‍ കോഡ് വഴി കൗണ്ടറുകളില്‍ പണം സ്വീകരിക്കും. 2025 ഓഗസ്റ്റോടെ ഇത് എല്ലാ പോസ്റ്റോഫീസുകളിലും നടപ്പാക്കും. കര്‍ണാടക സര്‍ക്കിളില്‍ മൈസൂരു, ബാഗല്‍കോട്ട് ഹെഡ് ഓഫീസ് പരിധിയിലുള്ള തപാലോഫീസുകളിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ആദ്യം നടപ്പാക്കിയത്.
നേരത്തേ സ്ഥിരം ക്യുആര്‍ കോഡ് ഉപയോഗിച്ച് ഇടപാടുകള്‍ തുടങ്ങിയിരുന്നെങ്കിലും ആവര്‍ത്തിച്ച് സാങ്കേതിക തടസ്സങ്ങളുണ്ടായതിനെത്തുടര്‍ന്നാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
Content Highlights: India Post enables digital payments at all post office counters from August 1st, 2024
Published: 29 Jun 2025, 07:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented