ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്‌സ് സെയ്ല്‍ ആരംഭിക്കാന്‍ പോവുകയാണ്. പതിവ് പോലെ വലിയ ഡിസ്‌കൗണ്ടുകളാണ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് ലഭിക്കുക. സെപ്റ്റംബര്‍ 13 മുതലാണ് വില്‍പന ആരംഭിക്കുക. അതിന് മുമ്പ് തന്നെ പിക്‌സല്‍ 6എ, നത്തിങ് ഫോണ്‍ (1) എന്നിലയ്ക്കായി ചില ഡീലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഗൂഗിള്‍ പിക്‌സല്‍ 6എയ്ക്ക് വലിയ വിലക്കിഴിവാണ് ലഭിക്കുക. 40000 രൂപയോളം വിലയ്ക്ക് കമ്പനി പ്രഖ്യാപിച്ച പിക്‌സല്‍ 6എ 6ജിബി റാം, 128 ജിബി സ്‌റ്റോറേജ് പതിപ്പ് 27699 രൂപയോളം വിലയ്ക്ക് വാങ്ങാന്‍ സാധിക്കും.
43999 രൂപയ്ക്കാണ് ഈ ഫോണ്‍ ഇന്ത്യയില്‍ വില്‍പന ആരംഭിച്ചത്. അതായത് 16300 രൂപയോളം കിഴിവാണ് ഫ്‌ളിപ്കാര്‍ട്ട് വില്‍പനയില്‍ പിക്‌സല്‍ 6എയ്ക്ക് ലഭിക്കുക. എന്നാല്‍ ഇത് നേരിട്ടുള്ള കിഴിവ് ആകണം എന്നില്ല. പക്ഷെ അത് സംബന്ധിച്ച വിശദ വിവരങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് നല്‍കിയിട്ടില്ല. ബാങ്ക് കാര്‍ഡ് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഉള്‍പ്പടെയുള്ളവ അടക്കമായിരിക്കാം ഈ കിഴിവ്.
അതുപോലെ തന്നെയാണ് നത്തിങ് ഫോണ്‍ (1) എന്ന ഫോണും. 28999 രൂപയ്ക്ക് ഇത് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ സാധിക്കും. നിലവില്‍ 33999 രൂപയ്ക്കാണ് ഇത് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത്. ഇതിന്റെ എട്ട് ജിബി റാം+128 ജിബി സ്റ്റോറേജ് പതിപ്പിനാണ് 28999 രൂപ വില. ബാങ്ക് കാര്‍ഡ് ഓഫര്‍ ആയിരിക്കും ഇത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഈ രണ്ട് ഫോണുകള്‍ക്കൊപ്പവും ചാര്‍ജര്‍ കിട്ടില്ല. ഡിസ്‌കൗണ്ട് കിട്ടിയ തുകയില്‍ നിന്ന് പുതിയ ചാര്‍ജറിന് വേണ്ടി പണം കണ്ടെത്താം. അല്ലെങ്കില്‍ പഴയ ചാര്‍ജര്‍ ഉപയോഗിക്കാം.
Content Highlights: Pixel 6a and Nothing Phone (1) to get massive discount on Flipkart Big Billion Days sale
Published: 11 Sept 2022, 01:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented