ന്യൂഡല്‍ഹി: ടെലികോം, ബ്രോഡ്ബാന്‍ഡ് രംഗത്ത് ഏറ്റവും വലിയ വിപണികളിലൊന്നാണ് ഇന്ത്യ. എന്നിട്ടും ഇന്ത്യയില്‍ 25000-ല്‍ ഏറെ ഗ്രാമങ്ങളില്‍ ഇനിയും മൊബൈല്‍ നെറ്റ്‌വര്‍ക്കോ ഇന്റര്‍നെറ്റ് കണക്ഷനോ എത്തിയിട്ടില്ല. കേന്ദ്ര സര്‍ക്കാരാണ് ഈ വിവരം വെളിപ്പെടുത്തിയത്.
ലോക്‌സഭയില്‍ കേരളത്തില്‍ നിന്നുള്ള എംപി ബെന്നി ബെഹ്നാന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത ഇടത് പക്ഷ തീവ്രവാദ ബാധിതമായ എത്ര ഗ്രാമങ്ങളുണ്ടെന്നായിരുന്നു ബെന്നി ബെഹ്നാന്റെ ചോദ്യം.
ടെലികോം സേവനദാതാക്കള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 5.97 ലക്ഷം ഗ്രാമങ്ങളില്‍ 25,067 ഇടങ്ങളില്‍ സെല്ലുലാര്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും
സെല്ലുലാര്‍, ഇന്റര്‍നെറ്റ് കവറേജ് ഇല്ലാത്ത ഗ്രാമങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഒഡീഷയിലാണ് (6099), മധ്യപ്രദേശാണ് തൊട്ടുപിന്നില്‍ ഇവിടെ 2612 ഗ്രാമങ്ങളില്‍ സെല്ലുലാര്‍, ഇന്റര്‍നെറ്റ് സേവനങ്ങളില്ല. 2328 ഗ്രാമങ്ങള്‍ സെല്ലുലാര്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് പുറത്തായ മഹാരാഷ്ട്രയാണ് മൂന്നാമത്.
Content Highlights: Over 25,000 villages in India have no mobile, internet connectivity Centre in LokSabha
Published: 09 Dec 2021, 02:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented