ലോകത്തിലെ ഏറ്റവും ശക്തമായ AI കമ്പനിക്ക് ഡൽഹിയിൽ എന്താണ് കാര്യം?. പറഞ്ഞു വരുന്നത് ചാറ്റ് ജിപിടിയുടെ സ്രഷ്ട്രാക്കളായ ഓപ്പൺ എഐയേക്കുറിച്ചാണ്. അവർ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ഓഫീസ് ആരംഭിക്കുമെന്നാണ് വിവരം. അത് ന്യൂഡൽഹിയിലാണ്. ഇന്ത്യക്കാരുടെ ഇന്റർനെറ്റ് ഉപയോഗം പുനർനിർവചിക്കാനുള്ള OpenAIയുടെ വലിയ പദ്ധതിയുടെ തറക്കല്ലായാണ് ഇതിനെ നിരീക്ഷകർ കാണുന്നത്.
ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാന് എന്താണ് പെട്ടെന്ന് ഇന്ത്യയോട് ഒരു പ്രിയം എന്നാകും നിങ്ങൾ ചിന്തിക്കുന്നത്. ഓപ്പൺ എഐയുടെ സീക്രട്ട് സൂപ്പർപവർ ആണ് ഇന്ത്യ എന്ന് വേണമെങ്കിൽ പറയാം. അതിന് കാരണമുണ്ട്. ആഗോളതലത്തിൽ ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ യൂസർ നെറ്റ്ർക്ക് ഇന്ത്യയിലാണ്.
പ്രതിവാര ഉപയോഗത്തിൽ വിദ്യാർഥികളുടെ വൻ കുതിച്ചുചാട്ടമാണ് ഇതിന് കാരണം. കഴിഞ്ഞ വർഷത്തേക്കാൾ 4 മടങ്ങ് വർധനവാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളത്.
ഈ ആഴ്ച, ഇന്ത്യയിൽ ഓപ്പൺഎഐ അവരുടെ ഏറ്റവും വിലകുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ അവതരിപ്പിച്ചിരുന്നു - വെറും ₹399 രൂപ പ്രതിമാസ നിരക്കിലാണ് സബ്സ്ക്രിപ്ഷൻ. അത് വിപണിയിലേക്ക് നുഴഞ്ഞുകയറാനുള്ള മാർക്കറ്റിങ് തന്ത്രം മാത്രമായി കാണാനാകില്ല. തങ്ങളുടെ പൂർണ ആധിപത്യത്തിനായുള്ള സാം ആള്‍ട്ട്മാന്‍റെ തന്ത്രമായാണ് കാണാൻ.
മാത്രമല്ല - ഇപ്പോൾ ഓപ്പൺ എഐ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ഒരു നിയമപരമായ സ്ഥാപനമാണ്. കൂടാതെ നിയമനങ്ങളും ആരംഭിച്ചുകഴിഞ്ഞു. അവരുടെ പ്രധാന ലക്ഷ്യം "ഇന്ത്യയ്‌ക്കൊപ്പം, ഇന്ത്യയ്‌ക്കായി" AI നിർമ്മിക്കുക എന്നുള്ളതാണെന്ന് സാം ആൾട്ട്മാൻ പറഞ്ഞു.
ChatGPT പരിശീലിപ്പിക്കാൻ സഹായിക്കുന്നതിന് അനുമതിയില്ലാതെ തങ്ങളുടെ ഉള്ളടക്കം ഉപയോഗിച്ചതായി വാർത്താ ഏജൻസികളും പുസ്തക പ്രസാധകരും ആരോപിച്ചതോടെ ഓപ്പൺഎഐ ഇന്ത്യയിൽ നിയമപരമായ വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് കമ്പനിയുടെ ഇന്ത്യ പ്രവേശനമെന്നുള്ളത് ശ്രദ്ധേയമാണ്. എന്നാൽ OpenAI ഇതെല്ലാം നിഷേധിച്ചിരുന്നു.
എന്തായാലും ഓപ്പൺ എഐയുടെ ഇന്ത്യ പ്രവേശം യാദൃശ്ചികമല്ല. ഗൂഗിളിന്റെ ജെമിനി കൂടുതൽ മികച്ചതായിക്കൊണ്ടിരിക്കുകയാണ്. കൂടാതെ പെർപ്ലെക്സിറ്റി AI ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇതിനകം തന്നെ സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നൂറ് കോടി ആളുകളുടെ AI മൈൻഡ്‌ഷെയർ നേടാനുള്ള മത്സരം ഔദ്യോഗികമായി ആരംഭിച്ചിരിക്കുന്നെന്ന് ഇതോടെ നമുക്ക് ഉറപ്പിക്കാം.
ഓപ്പൺഎഐ ഇന്ത്യയുടെ മുൻനിര എഐ എഞ്ചിനായി മാറുമോ - അതോ നിയമക്കുരുക്കിലും കടുത്ത മത്സരത്തിലും തളർന്നുപോകുമോ എന്നുള്ളത് കാത്തിരുന്നുകാണാം.
Content Highlights: OpenAI to open its first India office in New Delhi,
Published: 22 Aug 2025, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented