സ്റ്റുഡിയോ ജിബ്ലി സ്റ്റൈലിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ ഓപ്പണ്‍ എഐയുടെ സെര്‍വറുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായി. പലര്‍ക്കും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസമാണ് ജാപ്പനീസ് അനിമേഷന്‍ സ്റ്റുഡിയോയായ സ്റ്റുഡിയോ ജിബ്ലിയുടെ ആനിമേഷന്‍ ശൈലിയിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കാനുള്ള സൗകര്യം ചാറ്റ് ജിപിടിയില്‍ അവതരിപ്പിച്ചത്.
സ്വന്തം ചിത്രങ്ങളും ഈ സ്റ്റുഡിയോ ജിബ്ലി ശൈലിയിലേക്ക് മാറ്റാമെന്നിരിക്കെ വലിയ ജനസ്വീകാര്യതയാണ് ഫീച്ചറിന് ലഭിച്ചത്. ഫീച്ചര്‍ ലഭ്യമാക്കിയതോടെയാണ് ഉപഭോക്താക്കള്‍ വന്‍തോതില്‍ അത് ഉപയോഗിക്കാന്‍ തുടങ്ങിയത്. സെര്‍വറില്‍ ലോഡ് വര്‍ധിച്ചതായി സാം ഓള്ട്ട്മാന് തന്നെയാണ് എക്സിലൂടെ അറിയിച്ചത്.
'ചാറ്റ് ജിപിടിയിലെ ചിത്രങ്ങള്‍ ആളുകള്‍ ഇഷ്ടപ്പെടുന്നത് ഏറെ ആനന്ദകരമാണ്. പക്ഷെ ഞങ്ങളുടെ ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ ഉരുകുകയാണ്. ഫീച്ചര്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി, ഞങ്ങള്‍ താത്കാലികമായി ചില റേറ്റ് ലിമിറ്റുകള്‍ കൊണ്ടുവരികയാണ്.' ഓള്ട്ട്മാന് പറഞ്ഞു.
സൗജന്യ ഉപഭോക്താക്കള്‍ക്ക് ദിവസേന മൂന്ന് ചിത്രങ്ങള്‍ എന്ന രീതിയില്‍ ഫീച്ചര്‍ ഉപയോഗിക്കാനാകുമെന്നും ഓള്ട്ട്മാന് പറഞ്ഞു.
ജിബ്ലി ശൈലിയിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ തുടങ്ങിയതോടെയാണ് ഓള്ട്ട്മാന് ഈ പോസ്റ്റ് പങ്കുവെച്ചത്. ഇപ്പോഴും ഓപ്പണ്‍ എഐയില്‍ ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യുന്നതിന് മുമ്പത്തേതിനേക്കാള്‍ സമയം എടുക്കുന്നുണ്ട്.
അതേസമയം പകര്‍പ്പാവകാശ നിയന്ത്രണങ്ങളെ തുടര്‍ന്ന് ജിബ്ലി ശൈലിയിലുള്ള ചിത്ര നിര്‍മാണം ചാറ്റ് ജിപിടി നിര്‍ത്തിയതായാണ് സൂചന. ജിബ്ലി ശൈലിയിലുള്ള ചിത്രങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള നിര്‍ദേശങ്ങള്‍ക്ക് തനിക്ക് അതിന് സാധിക്കില്ലെന്ന മറുപടിയാണ് ജിപിടി നല്‍കുന്നത്.
Content Highlights: OpenAI`s ChatGPT server struggles after releasing a Studio Ghibli style image generation feature
Published: 28 Mar 2025, 08:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented