ലുധിയാന: അമൃത്സറിലേക്കുള്ള തീർഥാടന യാത്രക്കിടെ വഴിതെറ്റി ബിഹാറിലെത്തിയ വയോധികനെ തിരിച്ച് വീടെത്താൻ സഹായിച്ചത് എഐ ചാറ്റ്ബോട്ടായ ചാറ്റ്‌ജിപിടി. പഞ്ചാബ് സ്വദേശിയായ ചമൻ ലാൽ എന്ന വയോധികനെയാണ് സെപ്റ്റംബർ-11ന് ബിഹാറിലെ ഗയാജിയിൽനിന്ന് കാണാതായത്. അമൃത്സറിൽ വെച്ച് വഴിതെറ്റിയ ഇദ്ദേഹം അബദ്ധത്തിൽ ബിഹാറിലേക്കുള്ള ട്രെയിനിൽ കയറി ഗയാജി റെയിൽവേ സ്റ്റേഷനിൽ എത്തുകയായിരുന്നു.
അവിടെവെച്ച് നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന നീരജ് എന്ന യുവാവ് ഇദ്ദേഹത്തെ കണ്ടുമുട്ടുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. അവശനായിരുന്ന ചമൻ ലാലിന് സ്വന്തം വിലാസം പൂർണമായി പറയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തന്റെ ഗ്രാമത്തിന്റെ പേര് 'ഫത്തേഗഡ് ഗുജ്‌റാൻ' എന്നാണെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നീരജ് ഇദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൂന്ന് ദിവസത്തോളം ചാറ്റ്ജിപിടിയിലും ഇന്റർനെറ്റിലും ഗ്രാമത്തിന്റെ പേരിന്റെ വിവിധ കോമ്പിനേഷനുകൾ തിരഞ്ഞ് നീരജ് ഒടുവിൽ പഞ്ചാബിലെ ആ ഗ്രാമം തിരിച്ചറിഞ്ഞു.
അമൃത്സറിൽ വെച്ച് കാണാതായതിനെ തുടർന്ന് ചമൻ ലാലിന്റെ കുടുംബം പോലീസിൽ വിവരമറിയിച്ചിരുന്നു. സോഷ്യൽ മീഡിയ വഴി ചിത്രം പ്രചരിപ്പിക്കുകയും ചെയ്തിരുന്നതിനാൽ നീരജ് കുടുംബത്തെ കണ്ടുപിടിച്ച് ബന്ധപ്പെട്ടു. ഇതോടെ ചമൻ ലാലിന്റെ പേരക്കുട്ടിയായ സുഖ്‌ചെയിൻ സിങ് മച്ചിവാരയിലെത്തി മുത്തച്ഛനെ തിരിച്ചറിഞ്ഞു. തന്റെ മുത്തച്ഛന് സംരക്ഷണം നൽകുകയും കുടുംബവുമായി ഒന്നിപ്പിക്കുകയും ചെയ്ത നീരജിന് കുടുംബം നന്ദി പറഞ്ഞു.
Content Highlights: An elderly man named Chaman Lal went missing during a pilgrimage to Amritsar., He accidentally boarded a train to Bihar and reached Gaya railway station., A local worker named Neeraj used ChatGPT and internet searches over three days to locate the man's village in Punjab., The family was successfully reunited after Neeraj provided him food, shelter, and brought him back.
Published: 21 Sept 2026, 11:47 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented