എഐ പരിശീലനം പൂര്‍ത്തിയാക്കിയാലുടന്‍ OpenAI ഈ വിദഗ്ധനെ പിരിച്ചുവിടുമോ എന്ന് വ്യക്തമല്ല.

സാൻ ഫ്രാൻസിസ്‌കോയിലെ അപ്ലൈഡ് എഐ ടീമിൽ നിയമിക്കാൻ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് വിദഗ്ധനെത്തേടി നിർമിതബുദ്ധി കമ്പനിയായ ഓപ്പൺഎഐ. പ്രതിമാസം 185,000 മുതൽ 205,000 ഡോളർ വരെ (ഏകദേശം 1.7 കോടി മുതൽ 1.9 കോടി രൂപ വരെ) ശമ്പളവും ഓഹരികളുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ഇതൊരു പരമ്പരാഗത ബാങ്കിങ് ജോലിയല്ലെന്ന് കമ്പനി പറയുന്നു. എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുകയാണ് വിദഗ്ധൻ ചെയ്യേണ്ടത്. പരിശീലനം നേടുന്ന എഐ സംവിധാനങ്ങൾ തുടർന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ ചെയ്യുന്ന പ്രതിദിന ജോലികൾ ഏറ്റെടുക്കും.
കമ്പനി - ഇൻഡസ്ട്രി റിസർച്ച്, ഫിനാൻഷ്യൽ അനാലിസിസ്, വാല്യുവേഷൻ, ഡീൽ എക്‌സിക്യൂഷൻ, ക്ലയിന്റ് പ്രസന്റേഷനുകൾ എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് പരിചയമുള്ള ആളെയാണ് OpenAI തേടുന്നത്. ഇൻവെസ്റ്റ്മെന്റ് ബാങ്കർമാർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസിലാക്കാൻ എഐ മോഡലുകളെ സഹായിക്കണം. എഐ സൃഷ്ടിക്കുന്ന ഔട്ട്പുട്ടുകൾ പരിശോധിക്കുക, എഐ നന്നായി പ്രവർത്തിക്കുന്ന മേഖലകൾ കണ്ടെത്തുക, ബാങ്കിങ് പ്രൊഫഷണലുകൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ടൂളുകൾ നിർമ്മിക്കാൻ കമ്പനിയുടെ ടീമുകളെ സഹായിക്കുക എന്നിവ വിദഗ്ധന്റെ ചുമതലകളിൽപ്പെടുന്നു.
എഐ പരിശീലനം പൂർത്തിയാക്കിയാലുടൻ OpenAI ഈ വിദഗ്ധനെ പിരിച്ചുവിടുമോ എന്ന് വ്യക്തമല്ല. എന്നാൽ എഐ സംവിധാനങ്ങൾ കൂടുതൽ കഴിവുറ്റതായി മാറുന്നതോടെ ഇത്തരം റോളുകളുടെ ഭാവി എന്തായിരിക്കും എന്നകാര്യം അനിശ്ചിതമായി തുടരുന്നു.
ധനകാര്യ സ്ഥാപനങ്ങളടക്കം ഉൾപ്പെടുന്ന ഏറ്റവും ലാഭകരമായ കോർപ്പറേറ്റ് മേഖലയിൽ എഐ കമ്പനികൾ എങ്ങനെയാണ് ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് സൂചന നൽകുന്നതാണ് ഓപ്പൺഎഐയുടെ നീക്കം. ഓപ്പൺഎഐ മാത്രമല്ല എതിരാളിയായ ആന്ത്രോപിക്കും ധനകാര്യ സ്ഥാപനങ്ങളിലെ ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ രൂപകൽപ്പന ചെയ്ത പുതിയ എഐ ഏജന്റുകളെ അവതരിപ്പിച്ചിട്ടുണ്ട്. ടെക്‌നോളജിക്ക് ശേഷം ധനകാര്യ സേവനങ്ങൾ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ കോർപ്പറേറ്റ് ബിസിനസ് ആയി മാറിയിരിക്കുന്നു എന്നാണ് എഐ കമ്പനികൾ പറയുന്നത്.
സാമ്പത്തിക വിശകലനം പോലെയുള്ള സങ്കീർണമായ ജോലികൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് OpenAI അതിന്റെ ഏറ്റവും പുതിയ എഐ മോഡലുകൾ ഉപയോഗിച്ച് പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനിടെ പ്രധാന ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ പലതും എഐയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുന്നത് തുടരുകയാണ്. JP Morgan Chase പ്രതിവർഷം ഏകദേശം 18 ബില്യൺ ഡോളർ ടെക്‌നോളജിയിൽ ചെലവഴിക്കുന്നുണ്ട്. Goldman Sacsh ആകട്ടെ ഈ വർഷം ഏകദേശം 6 ബില്യൺ ഡോളറാണ് ടെക്‌നോളജിയിൽ നിക്ഷേപിച്ചിട്ടുള്ളത്.
Content Highlights: OpenAI is hiring an investment banking expert to train AI models on professional financial workflows., The role focuses on automating repetitive tasks like valuation, research, and due diligence., OpenAI aims to compete with Anthropic in the lucrative financial services enterprise market., Major banks like JPMorgan and Goldman Sachs are investing billions in AI integration for 2026., The initiative seeks to define the quality standards for AI-assisted financial decision-making.
Published: 09 Jul 2026, 10:16 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented