ഉപയോക്താക്കള്‍ക്ക് സംസാരത്തിന്റെ വേഗത കുറയ്ക്കാനും, ഉടന്‍ പ്രതികരിക്കാതെ പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ ആവശ്യപ്പെടാനും കഴിയും.

ചാറ്റ്ജിപിടിയുമായുള്ള സംഭാഷണങ്ങൾ കൂടുതൽ സ്വാഭാവികമായി അനുഭവപ്പെടാൻ രൂപകൽപ്പന ചെയ്ത പുതിയ വോയിസ് AI മോഡലായ GPT-Live പുറത്തിറക്കി ഓപ്പൺഎഐ. ഉപയോക്താവ് സംസാരിച്ചു തീരുമ്പോൾ പ്രതികരിക്കുന്നതിനു പകരം GPT-Live-ന് ഒരേ സമയം കേൾക്കാനും സംസാരിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു. വെബ് സെർച്ചടക്കം നടത്തുന്നതിനിടെ സംഭാഷണം തുടരാനും ഈ മോഡലിന് സാധിക്കും.
ലോകമെങ്ങും ലഭ്യം
iOS, Android, ChatGPT.com എന്നിവയിൽ GPT-Live വോയിസ് മോഡൽ ലോകമെമ്പാടും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഓപ്പൺഎഐ അറിയിച്ചു. Go, Plus, Pro ഉപയോക്താക്കൾക്ക് GPT-Live-1 ആയിരിക്കും ഡിഫോൾട്ട് വോയിസ് മോഡൽ. സൗജന്യ ഉപയോക്താക്കൾക്ക് GPT-Live-1 mini ലഭിക്കും.
GPT-Live കൂടുതൽ വേഗതയേറിയതും സ്വാഭാവികവുമായ സംഭാഷണങ്ങൾ നൽകുന്നു. ഈ എഐ മോഡലിന് ഒരേ സമയം കേൾക്കാനും സംസാരിക്കാനും കഴിയും. സംഭാഷണത്തിനിടെ 'അതെ' പോലെയുള്ള ഉത്തരങ്ങളോട് പ്രതികരിക്കുകയും, ഉപയോക്താക്കൾ ചിന്തിക്കുമ്പോൾ സംഭാഷണം നിർത്തിവെക്കുകയും, ആവശ്യമെങ്കിൽ സ്വാഭാവികമായി ഇടപെടുകയും ചെയ്യും. ഉപയോക്താവ് സംസാരിച്ചു കഴിഞ്ഞതിന് ശേഷം മാത്രം പ്രതികരിച്ചിരുന്ന പഴയ ടേൺ-ബേസ്ഡ് വോയിസ് സംവിധാനത്തിന് പകരമായിട്ടാണ് GPT-Live രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
സവിശേഷതകൾ
കാലാവസ്ഥ, ഓഹരികൾ, കായികം തുടങ്ങിയ വിഷയങ്ങളിൽ മികച്ച പ്രതികരണങ്ങൾ, മെച്ചപ്പെട്ട ശ്രവണശേഷി, വിഷ്വൽ കാർഡുകൾ എന്നിവ ChatGPT വോയിസ് ഇപ്പോൾ പിന്തുണയ്ക്കുന്നുവെന്ന് OpenAI പറയുന്നു. ഉപയോക്താക്കൾക്ക് സംസാരത്തിന്റെ വേഗത കുറയ്ക്കാനും, ഉടൻ പ്രതികരിക്കാതെ പറയാനുള്ളത് മുഴുവൻ കേൾക്കാൻ ആവശ്യപ്പെടാനും കഴിയും.
പശ്ചാത്തല ശബ്ദങ്ങളെ അവഗണിക്കാനും സംസാരിക്കുന്നവരുടെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുംവിധത്തിലാണ് ഇതിന്റെ രൂപകൽപ്പന. നൂതന സുരക്ഷാ സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ സംഭാഷണങ്ങൾ കണ്ടെത്താനും, പ്രതിസന്ധി ഘട്ടങ്ങളിൽ സഹായത്തിനുള്ള വിവരങ്ങൾ നൽകാനും സിസ്റ്റത്തിന് കഴിയുമെന്ന് OpenAI പറയുന്നു.
കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള അധിക സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. യഥാർഥ വ്യക്തികളുടെ ശബ്ദം അനുകരിക്കുന്നത് എഐ തടയും. വീഡിയോയോ, സ്‌ക്രീൻ പങ്കുവെക്കലോ ഉള്ള സംഭാഷണങ്ങളെ ഇത് പിന്തുണയ്ക്കില്ലെന്ന് OpenAI വ്യക്തമാക്കി.
Content Highlights: Introduction of full-duplex architecture for simultaneous listening and speaking., Integration of GPT-5.5 for background reasoning and web searches., Enhanced safety features including crisis support and voice protection., Global rollout for iOS, Android, and ChatGPT.com users., Differentiated access tiers: GPT-Live-1 for premium users and GPT-Live-1 mini for free users.
Published: 09 Jul 2026, 12:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented