ജീവിതത്തിൽ ഒരിക്കലും ഒരു എഐ ചാറ്റ്‌ബോട്ടിനെ വിശ്വസിക്കരുത്. രഹസ്യങ്ങൾ പങ്കുവെക്കാനും എല്ലാം തുറന്നുപറയാനുമുള്ള സുഹൃത്തായിരിക്കും എഐ ചാറ്റ്‌ബോട്ടുകളെന്ന് കരുതിയെങ്കിൽ തെറ്റി. ഒരു ചൈനീസ് നിയമനിർവഹണ ഏജൻസി ഈ യാഥാർത്ഥ്യം വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ചാറ്റ് ജിപിടിയെ ഒരു പേഴ്‌സണൽ ഡയറിയായി ഉപയോഗിച്ചതാണ് അവർ കാണിച്ച മണ്ടത്തരം.

To advertise here,

ചൈനീസ് ഏജൻസി നടത്തിവന്നിരുന്ന ഒരു പ്രചാരണം കണ്ടെത്തിയത് യുഎസിലെ സിഐഎ, എം16 പോലുള്ള ഏജൻസികളായിരുന്നില്ല ഓപ്പൺ എഐ ആയിരുന്നു. ചാറ്റ് ജിപിടിയുടെ സ്രഷ്ടാക്കൾ. ഒരു ചൈനീസ് ഉപഭോക്താവ് ചാറ്റ് ജിപിടിയെ സ്വകാര്യ ഡയറിയായി ഉപയോഗിച്ചതാണ് ഈ രഹസ്യ ഓപ്പറേഷൻ തിരിച്ചറിയാൻ സഹായിച്ചത്.

വിദേശത്ത് കഴിയുന്ന ചൈനീസ് വിമതരെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനും ലക്ഷ്യമിട്ടുള്ള ഒരു ഓപ്പറേഷന്റെ വിവരങ്ങൾ ചൈനീസ് നിയമപാലകൻ അറിയാതെ ചാറ്റ് ജിപിടിയുമായി പങ്കുവെച്ചു. യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നതടക്കമുള്ള വിവരങ്ങളാണ് ഇതിലൂടെ പുറത്തുവന്നത്. ഒരു ഡയറിയെന്ന നിലയിലാണ് ആ വ്യക്തി ചാറ്റ് ജിപിടിയെ ഉപയോഗിച്ചതെന്ന് ഓപ്പൺ എഐ പറയുന്നു.

ഉദാഹരണത്തിന്, യുഎസിൽ താമസിക്കുന്ന ചൈനീസ് വിമതന്റെ പരസ്യപ്രസ്താവനകൾ അമേരിക്കൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ഇവർ മുന്നറിയിപ്പ് നൽകി. മറ്റൊരു സംഭവത്തിൽ, ഒരു വിമതന്റെ അക്കൗണ്ട് നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ സമ്മർദ്ദത്തിലാക്കുന്നതിനായി യുഎസ് കൗണ്ടി കോടതിയിൽ നിന്നുള്ളതെന്ന വ്യാജേന രേഖകൾ ചമച്ചു.

ഈ ഓൺലൈൻ പ്രവർത്തനങ്ങളിൽ നൂറുകണക്കിന് ആളുകൾ പങ്കാളികളാവുന്നുണ്ടെന്നും ആയിരക്കണക്കിന് വ്യാജ ഓൺലൈൻ അക്കൗണ്ടുകൾ വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലായി പ്രവർത്തിക്കുന്നുണ്ടെന്നും ഓപ്പൺ എഐ പറഞ്ഞു.

വിമതൻമാരെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കും യുഎസിനെതിരായ പ്രചാരണ പരിപാടികളും ഇവർ നടത്തിയിരുന്നു. ജാപ്പനീസ് ഉൽപ്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ തീരുവയെച്ചൊല്ലിയുള്ള പ്രതിഷേധം സോഷ്യൽ മീഡിയയിലൂടെ വർധിപ്പിച്ച്, വരാനിരിക്കുന്ന ജാപ്പനീസ് പ്രധാനമന്ത്രി സനാ ടക്കായിച്ചിയെ തളർത്താനുള്ള പദ്ധതി തയ്യാറാക്കാൻ ഉപയോക്താവ് ചാറ്റ്ജിപിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഓപ്പൺഎഐ വ്യക്തമാക്കുന്നു.

ഈ പ്രചാരണങ്ങൾക്ക് വേണ്ടിയുള്ള ഉള്ളടക്കങ്ങൾ നിർമിക്കാൻ ചാറ്റ് ജിപിടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. പകരം പദ്ധതിയുണ്ടാക്കുന്നതിനും വിവരങ്ങൾ സൂക്ഷിക്കുന്നതിനും വേണ്ടിയാണ് അവർ ചാറ്റ്ജിപിടിയെ ഉപയോഗപ്പെടുത്തിയത്. സംശയാസ്ദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കമ്പനി അക്കൗണ്ടിന് വിലക്കേർപ്പെടുത്തി.