ഇതുവരെ ആരും ശ്രദ്ധയില്‍പ്പെടുത്താത്ത ഈ കാര്യം ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്ടെന്ന് ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു ..

നിർമ്മിതബുദ്ധി (എഐ) ഉപയോഗത്തിന് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നതിൽ കമ്പനികൾ ആശങ്കയുണ്ടെന്ന വാർത്ത ശരിവെച്ച് ഓപ്പൺഎഐ സിഇഓ സാം ഓൾട്ട്മാൻ. ഓപ്പൺഎഐയുടെ ടൂളുകൾ ഉപയോഗിക്കുന്ന കമ്പനികൾക്കിടയിൽ ആശങ്ക അതിവേഗം വളരുന്നുവെന്നും, എഐ ഉപയോഗം വിപുലീകരിക്കുന്ന വിഷയത്തിൽ മുമ്പ് നടന്നിരുന്ന ചർച്ചകൾ വ്യതിചലിക്കാൻ ഇത് കാരണമായിട്ടുണ്ടെന്നും 'ഇന്റലിജൻസ് അറ്റ് വർക്ക്' ഇവന്റിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
വർഷത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ വാർഷിക എഐ ബജറ്റ് തീർന്നുപോയെന്ന് ചില ഉപയോക്താക്കൾ പരാതിപ്പെട്ടതായി ഓൾട്ട്മാൻ സമ്മതിച്ചു. ഇതുവരെ ആരും ശ്രദ്ധയിൽപ്പെടുത്താത്ത ഈ കാര്യം ഈ വർഷത്തിന്റെ തുടക്കത്തിൽ പെട്ടെന്ന് ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചെലവ് സംബന്ധിച്ച ആശങ്കകൾക്കിടയിലും എഐ ഉപയോഗം വർധിക്കുമെന്നാണ് ഓൾട്ട്മാൻ വിശ്വസിക്കുന്നത്. ആറര വർഷം മുമ്പ് കമ്പനിയുടെ ഏറ്റവും വലിയ ഉപയോക്താവ് പ്രതിമാസം ഏകദേശം 100,000 ടോക്കണുകളാണ് ഉപയോഗിച്ചിരുന്നത്. നിലവിൽ ആഗോള തലത്തിലുള്ള പ്രതിശീർഷ ടോക്കൺ ഉപയോഗം അതിന് തുല്യമാണ്. ഇപ്പോൾ ഓപ്പൺഎഐയുടെ ടൂളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കമ്പനി പ്രതിമാസം ഏകദേശം 100 ബില്ല്യൺ (10,000 കോടി) ടോക്കണുകളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്പാദനക്ഷമത വർധിപ്പിക്കാനും ജോലികൾ ഓട്ടോമേറ്റ് ചെയ്യാനും വിവിധ വ്യവസായ രംഗങ്ങളിലെ കമ്പനികൾ എഐ ടൂളുകളിലും ഏജന്റുകളിലും നിക്ഷേപം വർദ്ധിപ്പിക്കുന്നതിനിടയിലാണ് ഈ പരാമർശങ്ങൾ വരുന്നത്. വർധിച്ചുവരുന്ന എഐ ഉപയോഗം ചില കമ്പനികൾക്ക് പ്രതീക്ഷിച്ചതിലും വലിയ എഐ ബില്ലുകൾ ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്.
അതിനിടെ, ടോക്കൺ ഉപയോഗം വർധിക്കുന്നതിന് അനുസരിച്ച് കമ്പനികൾ അവരുടെ എഐ ചെലവുകൾ എങ്ങനെ പുനക്രമീകരിക്കാം എന്ന് ആലോചിക്കുകയാണ്. എഐ ടൂളുകൾ വിന്യസിക്കുന്നതിലെ വർധിച്ചുവരുന്ന ചെലവുകൾ അടുത്തിടെ നിരവധി കമ്പനികൾ ഉയർത്തിക്കാട്ടിയിരുന്നു. ചില സന്ദർഭങ്ങളിൽ നൂതന എഐ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് ജീവനക്കാരെ നിയമിക്കുന്നതിനേക്കാൾ ചെലവേറിയതാണെന്ന് പല കമ്പനികളും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാം ഓൾട്ട്മാന്റെ പ്രതികരണം.
Content Highlights: Businesses are hitting 2026 AI budget caps within the first quarter., Shift from usage expansion to focus on cost efficiency and ROI., Jevons paradox: Lower AI costs are leading to massive increases in token consumption., OpenAI is prioritizing model efficiency to help customers manage operational expenses.
Published: 05 Jun 2026, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented