ചാറ്റ്ബോട്ടുകള്‍ക്കും സെര്‍ച്ച് എഞ്ചിനുകള്‍ക്കും ബാധകമല്ലാത്ത നിയമപരമായ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ട്രാവല്‍ കമ്പനികള്‍ക്ക് നിറവേറ്റേണ്ടതുണ്ട് എന്നകാര്യം വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

നിർമിതബുദ്ധി (എഐ) ഇന്ന് കാണുന്ന ഏതാണ്ട് എല്ലാ ജോലികളും കൈയടക്കുമെന്നും വ്യാപകമായ തൊഴിൽനഷ്ടത്തിന് കാരണമാകുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മനുഷ്യർ ചെയ്യുന്ന എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്യാൻ എഐയ്ക്ക് കഴിയില്ലെന്ന് വ്യക്തമാക്കുന്നതാണ് സാം ഓൾട്ട്മാന്റെ ഓപ്പൺഎഐയുടെ പുതിയ നീക്കം. ചാറ്റ്ജിപിടി ഉപയോഗിച്ച് നേരിട്ട് ബുക്കിങ്ങുകൾ നടത്താനും സാധനങ്ങൾ വാങ്ങാനും
അവസരം ഒരുക്കുന്നതിനുള്ള പദ്ധതിയിൽനിന്ന് ഓപ്പൺഎഐ പിന്മാറി എന്നാണ് പുറത്തുവരുന്ന വിവരം. തേഡ് പാർട്ടി ആപ്പുകളുടെ പിന്തുണയോടെ ഈ സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കാനാണ് തീരുമാനമെന്നാണ് ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന എഐ കമ്പനി തന്ത്രപരമായ പിന്മാറ്റം നടത്തിയാണ് തലയൂരിയത്.
ഓപ്പൺഎഐയുടെ നീക്കത്തെത്തുടർന്ന് മാർച്ച് അഞ്ചിന് എക്‌സ്പീഡിയയുടെയും ബുക്കിംഗ്‌ഡോട്ട്‌കോമിന്റെയും ഓഹരികളിൽ വൻ മുന്നേറ്റമുണ്ടായി. എക്‌സ്പീഡിയ ഏകദേശം 13 ശതമാനവും ബുക്കിംഗ്‌ഡോട്ട്‌കോം ഏകദേശം 8 ശതമാനവും ഉയർച്ചയാണ് രേഖപ്പെടുത്തിയത്. വിദഗ്ദ്ധർ ഈ നീക്കത്തെ ഓപ്പൺഎഐയുടെ ‘ഞെട്ടിക്കുന്ന പരാജയം സമ്മതിക്കൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ട്രാവൽ മേഖലയിലെ പണമിടപാടുകൾ, ക്യാൻസലേഷനുകൾ, റീഫണ്ടുകൾ, ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കൽ തുടങ്ങിയ സങ്കീർണമായ പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാൻ ഓപ്പൺഎഐയ്ക്ക് കഴിഞ്ഞിട്ടുണ്ടാകില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചാറ്റ്‌ബോട്ടുകൾക്കും സെർച്ച് എഞ്ചിനുകൾക്കും ബാധകമല്ലാത്ത നിയമപരമായ ബാധ്യതകളും ഉത്തരവാദിത്തങ്ങളും ട്രാവൽ കമ്പനികൾക്ക് നിറവേറ്റേണ്ടതുണ്ട് എന്നകാര്യം വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സങ്കീർണമായ ഇടപാടുകൾ കൈകാര്യം ചെയ്യാൻ അവർ എഐയെക്കാൾ കൂടുതൽ പ്രാപ്തരാണെന്ന് തെളിഞ്ഞിരിക്കുന്നു. വമ്പൻ ടെക് കമ്പനികൾ ട്രാവൽ മേഖലയിൽ പിടിച്ചുനിൽക്കാനാകാതെ പിന്മാറുന്നത് ഇത് ആദ്യമായല്ല. 2015-ൽ ആരംഭിച്ച ഗൂഗിളിന്റെ 'ബുക്ക് ഓൺ ഗൂഗിൾ' സേവനത്തിന് കാര്യമായ സ്വീകാര്യത ലഭിക്കാതെ വന്നതോടെ 2022-ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു.
Content Highlights: OpenAI has abandoned its plan for integrated checkout features within ChatGPT., The decision is due to the operational complexity and legal liabilities of commerce, particularly in the travel sector., This news caused a significant stock price increase for travel companies like Expedia and Booking.com., OpenAI is now testing ads in the free version of ChatGPT to support infrastructure costs.
Published: 06 Mar 2026, 02:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented