ഡെവലപ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് വിന്‍ഡോസിനായി എന്‍വിഡിയ വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് 'ആര്എടിഎക്സ് സ്പാര്‍ക്ക്' (RTX Spark).

സൂപ്പർചിപ്പായ ആർടിഎക്‌സ് സ്പാർക്കിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന ശക്തവും കാര്യക്ഷമവും ഭാരം കുറഞ്ഞതുമായ വിൻഡോസ് പിസി(പേഴ്‌സണൽ കമ്പ്യൂട്ടർ) മൈക്രോസോഫ്റ്റും ചിപ്പ് നിർമാതാക്കളായ എൻവിഡിയയും ചേർന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചതാണ്. ഡെവലപ്പർമാരെയും ക്രിയേറ്റർമാരെയും ലക്ഷ്യമിടുന്ന ഈ പിസി നൂതന എഐ ഏജന്റുകളെ മുന്നിൽക്കണ്ട് പ്രത്യേകം രൂപകൽപ്പന ചെയ്യുന്നതാണ്.
2006 അവസാനത്തോടെ ഈ പി.സി പുറത്തിറങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ തായ്‌വാനീസ് സെമികണ്ടക്ടർ കമ്പനിയായ മീഡിയാടെക്കുമായുള്ള പങ്കാളിത്തം വിപുലീകരിക്കുകയാണ് എൻവിഡിയ. എൻവിഡിയ ആർടിഎക്‌സ് സ്പാർക്ക് ചിപ്പുകപ്പുകളുമായി ബന്ധപ്പെട്ടതാണ് സഹകരണമെന്നാണ് റിപ്പോർട്ടുകൾ.
ഡെവലപ്പർമാർ ഉൾപ്പെടെയുള്ളവരെ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് വിൻഡോസിനായി എൻവിഡിയ വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമാണ് 'ആർഎടിഎക്‌സ് സ്പാർക്ക്' (RTX Spark). ഈ വർഷത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച ഇത് ആപ്പിൾ, ക്വാൽകോം, എഎംഡി തുടങ്ങിയവരുടെ കൂടുതൽ ശക്തമായ ഇന്റഗ്രേറ്റഡ് പിസി ചിപ്പുകൾക്കുള്ള എൻവിഡിയയുടെ മറുപടിയാണ്.
128 ജിബി യൂണിഫൈഡ് മെമ്മറിയുടെ സഹായത്തോടെ ആർടിഎക്‌സ് സ്പാർക്ക് പിസികൾക്ക് 120 ബില്യൺ പാരാമീറ്റർ എഐ മോഡലുകൾ ലോക്കലായി പ്രവർത്തിപ്പിക്കാനും വലിയ ക്രിയേറ്റീവ് വർക്ക്‌ലോഡുകൾ കൈകാര്യം ചെയ്യാനും ആർടിഎക്‌സ് ഗെയിമിങ് ശേഷി വാഗ്ദാനം ചെയ്യാനും കഴിയുമെന്ന് എൻവിഡിയ പറയുന്നു. എൻവിഡിയയുടെ ആർടിഎക്‌സ് സ്പാർക്ക് പ്ലാറ്റ്ഫോം ഇതുവരെ വ്യാപകമായി ലഭ്യമായിട്ടില്ല. ഇതിന്റെ കരുത്തിൽ പ്രവർത്തിക്കുന്ന മൈക്രോസോഫ്റ്റ് പി.സി അടക്കമുള്ളവ ഈ വർഷാവസാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആർടിഎക്‌സ് സ്പാർക്കിനെ എൻവിഡിയ ദീർഘകാലത്തേക്കുള്ള പിസി പ്ലാറ്റ്ഫോമായാണ് കാണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പങ്കാളിത്തത്തിന്റെ ഭാഗമായി മീഡിയടെക്ക് പുറത്തിറക്കുന്ന കൺവേർട്ടബിൾ ബോണ്ടുകളിൽ എൻവിഡിയ 3.5 ബില്യൺ ഡോളർ നിക്ഷേപിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും ശക്തവും കാര്യക്ഷമവും കനംകുറഞ്ഞതും ഭാരം കുറഞ്ഞതുമായ വിൻഡോസ് പിസികളാണ് തങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നതെന്ന് മൈക്രോസോഫ്റ്റും എൻവിഡിയയും അവകാശപ്പെടുന്നു. ഗ്രാഫിക്കൽ ജോലികൾ കാര്യക്ഷമമായി ചെയ്യാനും, ഉയർന്ന ശേഷിയുള്ള എഐ മോഡലുകൾ പ്രവർത്തിപ്പിക്കാനും, ഏജന്റുകളെ ലോക്കലായി ലളിതമായും സുരക്ഷിതമായും പ്രവർത്തിപ്പിക്കാനും കഴിയുന്ന പിസികളാണ് ഇരുകമ്പനികളും വ്ഗാദനം ചെയ്യുന്നത്.
പേഴ്‌സണൽ കമ്പ്യൂട്ടിങ്ങിന്റെ ഭാവി എഐ ഏജന്റുകളാണെന്ന് എൻവിഡിയയും മൈക്രോസോഫ്റ്റും പറയുന്നു.'എഐ യുഗത്തിൽ ക്രിയേറ്റർമാർക്കും ഗെയിമർമാർക്കും എഐ ഡെവലപ്പർമാർക്കുമായി പ്രത്യേകം നിർമ്മിച്ചതാണ് ആർടിഎക്‌സ് സ്പാർക്ക്. ഇത് എൻവിഡിയയുടെ മിുഴുവൻ സാങ്കേതിക ജ്ഞാനത്തെയും മൈക്രോസോഫ്റ്റ് വിൻഡോസുമായി സംയോജിപ്പിക്കുന്നു.' - ' എൻവിഡിയയുടെ പേഴ്‌സണൽ കമ്പ്യൂട്ടിങ് സീനിയർ വൈസ് പ്രസിഡന്റ് ജെഫ് ഫിഷർ പറയുന്നു.
Content Highlights: NVIDIA announced RTX Spark, a full technology stack platform for Windows targeting power users and developers., Combines a 20-core Grace CPU and Blackwell RTX GPU to deliver 1 petaflop of AI performance with 128GB unified memory., Expanded partnership with MediaTek including a $3.5 billion investment and NVLink Fusion platform adoption., Microsoft optimized Windows with workload profile scheduling, unified memory enhancements, and Prism emulation for RTX Spark.
Published: 01 Sept 2026, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented