ഈ വര്‍ഷം തുടക്കത്തിലാണ് ഇന്ത്യയില്‍ ആപ്പിള്‍ എയര്‍പോഡുകളുടെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ചൈന കാരണം ഇന്ത്യയിലെ എയര്‍പോഡ് ഉത്പാദനം ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. എയര്‍പോഡുകള്‍ നിര്‍മിക്കാന്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില അപൂര്‍വ ലോഹ ദാതുക്കള്‍ ആവശ്യമാണ്. എന്നാല്‍ ഏപ്രില്‍ വരെ അപൂര്‍വ ലോഹദാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചൈന.
ഇന്ത്യയില്‍ എയര്‍പോഡുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ എന്ന കമ്പനി ഈ പ്രതിസന്ധി തെലങ്കാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഫോക്‌സ്‌കോണിന്റെ തെലങ്കാന ഫാക്ടറിയിലാണ് എയര്‍പോഡ് ഉത്പാനം നടക്കുന്നത്. ഡിസ്‌പ്രോസിയം, നിയോഡൈമിയം എന്നീ ലോഹങ്ങളുടെ ക്ഷാമമാണ് കമ്പനി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം നിലവില്‍ ഉത്പാദനം പൂര്‍ണമായി നിലച്ചിട്ടില്ല. ഇപ്പോഴും ചില ഉത്പാദന പ്രക്രിയകള്‍ നടക്കുന്നുണ്ട്. എങ്കിലും പരിഹരിക്കപ്പെടേണ്ട വലിയൊരു പ്രശ്‌നമാണിത്. അത് പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര നീക്കങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.
അതേസമയം ഫോക്‌സ്‌കോണും ആപ്പിളും ഇത്തരം ഒരു സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണ്. പെട്ടെന്നുള്ള പ്രതിസന്ധി നേരിടാനുള്ള മുന്‍കരുതലുകള്‍ കമ്പനികള്‍ ചെയ്തിരുന്നു. എന്നാല്‍ അതൊന്നും ശാശ്വതമല്ല.
ഇലക്ട്രോണിക് നിര്‍മാണ രംഗത്ത് ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ചൈന. ബാറ്ററി സാങ്കേതിക വിദ്യകള്‍ ഉള്‍പ്പടെയുള്ള ചൈനീസ് സാങ്കേതിക വിദ്യകളും, വൈദഗ്ധ്യവും രാജ്യാതിര്‍ത്തി കടക്കുന്നതിന് കടുത്ത നിയന്ത്രണങ്ങളാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ചൈനയില്‍ നിന്നുള്ള ഉത്പാദനം കുറച്ച് മറ്റ് രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചുവരികയാണ്. ഇലക്ട്രോണിക്‌സ് ഉത്പാദന രംഗത്ത് ഇന്ത്യ ചൈനയ്ക്ക് വലിയ ഭീഷണിയായി വളരുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കം.
Content Highlights: China`s restrictions on rare earth exports are impacting Apple AirPod production in India,
Published: 22 Jul 2025, 08:53 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented