ലോകകപ്പ് ആവേശത്തിന് പിന്നാലെ ട്വിറ്ററിലെ ഫുട്‌ബോള്‍ ട്രെന്റിങ്ങിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ട്വിറ്റര്‍. ലോകകപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട താരത്തെക്കുറിച്ചും ടീമിനെക്കുറിച്ചുമെല്ലാം ട്വിറ്റര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 

To advertise here,

ലോകകപ്പ് ഫൈനലിനിടെയാണ് ആരാധകര്‍ ഏറ്റവും കൂടൂതല്‍ ട്വീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിന്റെ അവസാന സമയത്താണ് ഏറ്റവും കൂടുതല്‍ ട്വിറ്റുകള്‍ വന്നത്. 

ഏറ്റവുമധികം മെന്‍ഷന്‍ ചെയ്യപ്പെട്ട താരം ചാമ്പ്യന്‍ ടീമിന്റെ മെസി തന്നെയാണ്. തൊട്ടുപിറകില്‍ എംബാപ്പെയും നെയ്മറുമുണ്ട്. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലാമതാണ്. ഏറ്റവുമധികം മെന്‍ഷന്‍ ചെയ്യപ്പെട്ട ടീം അര്‍ജന്റീനയാണ്. ബ്രസീലാണ് രണ്ടാമത്. ഫ്രാന്‍സ് മൂന്നാമതെത്തിയപ്പോള്‍ പോര്‍ച്ചുഗല്‍ നാലാം സ്ഥാനം സ്വന്തമാക്കി. 

placeholder
photo: blog.twitter.com

നേരത്തെ ലോകകപ്പ് ഫൈനലിനിടെ ഗൂഗിളും റെക്കോഡിട്ടിരുന്നു. അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന ട്രാഫിക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

അര്‍ജന്റീന-ഫ്രാന്‍സ് ഫൈനലിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെയുള്ള ഗൂഗിള്‍ സെര്‍ച്ചിന്റെ ഏറ്റവും ഉയര്‍ന്ന സെര്‍ച്ച് ട്രാഫിക് രേഖപ്പെടുത്തിയെന്നും ലോകമൊന്നാകെ ഒരൊറ്റ കാര്യം മാത്രം തിരഞ്ഞതുപോലെയാണെന്നും സുന്ദര്‍ പിച്ചൈ കുറിച്ചിരുന്നു.  

കഴിഞ്ഞ ദിവസം മുതല്‍ക്കേ മെസി, എംബാപ്പെ, ഫിഫ വേള്‍ഡ് കപ്പ് എന്നീ വാക്കുകള്‍ ട്രെന്റിങ്ങിലുണ്ടായിരുന്നു. ഇന്ത്യയിലും ഫിഫ വേള്‍ഡ് കപ്പ് സെര്‍ച്ചില്‍ തരംഗം തീര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മാസം പുറത്തുവിട്ട ഗൂഗിളിന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സെര്‍ച്ച് ടോപ്പിക് 'ഫിഫ വേള്‍ഡ് കപ്പ്' എന്നതാണ്.