
വിന്‍ഡോസ് 11 ല്‍ ടിക് ടോക്ക് പോലുള്ള ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നത് അപ്രതീക്ഷിതമായൊരു പ്രഖ്യാപനമായിരുന്നു. പുതിയ വിന്‍ഡോസ് സ്റ്റോര്‍ വഴി ആമസോണ്‍ ആപ്പ്സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് വിന്‍ഡോസ് 11 കംപ്യൂട്ടറുകളില്‍ ഉപയോഗിക്കാനാവും.
ആമസോണ്‍ ആപ്പ് സ്റ്റോറിലെ ആപ്പുകള്‍ പുതിയ വിന്‍ഡോസ് സ്റ്റോറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടാവും. ഈ ആപ്പുകള്‍ ടാസ്ക്ബാറില് പിന് ചെയ്തുവെക്കാനും മറ്റ് വിന്‍ഡോസ് ആപ്പുകള്‍ക്കൊപ്പം ഉപയോഗിക്കാനും സാധിക്കും. പുതിയ ഇന്റല്‍ ബ്രിഡ്ജ് സാങ്കേതിക വിദ്യയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ആപ്പിള്‍ മാക്ക് ഓഎസിനെ വെല്ലുവിളിക്കുന്ന നീക്കമാണ് വിന്‍ഡോസ് 11 നടത്തിയിരിക്കുന്നത്. രൂപകല്പനയില് പലയിടങ്ങളിലും അത് പ്രകടമാണ്.
ടിക് ടോക്ക് പോലുളള ആപ്പുകള്‍ വിന്‍ഡോസ് 11 ല്‍ പ്രവര്‍ത്തിക്കുന്നത് മൈക്രോസോഫ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. റിങ്, യാഹൂ, ഉബര്‍ പോലുള്ള ആപ്പുകള്‍ ഇക്കൂട്ടത്തില്‍ പെടും.
Published: 25 Jun 2021, 09:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented