വിന്‍ഡോസ് 11-ലെ ഫോട്ടോസ് ആപ്പിന് മൈക്രോസോഫ്റ്റ് വീണ്ടും പുതിയ ഡിസൈന്‍ പരീക്ഷിക്കുന്നു. പുതിയ പരിഷ്കാരങ്ങളുമായാണ് പുതിയ വേര്‍ഷന്‍ പരീക്ഷിക്കുന്നത്. ഇതില്‍ ശ്രദ്ധേയമായ മാറ്റം ഇതിലെ ഗാലറി വ്യൂ ആണ്. ഇതുവഴി വിവിധ രീതികളില്‍ കംപ്യൂട്ടറിലെ ചിത്രങ്ങള്‍ തിരയാന്‍ ഉപഭോക്താവിന് സാധിക്കും. വിന്‍ഡോസ് ഇന്‍സൈഡര്‍ ഉപഭോക്താക്കള്‍ക്കാണ് ഈ പുതിയ ഫോട്ടോസ് ആപ്പിന്റെ പ്രിവ്യൂ പതിപ്പ് ആദ്യം ലിക്കുക. ഈ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമായിരിക്കും ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുക. ചിത്രങ്ങള്‍ തിരയുന്നതും കണ്ടുപിടിക്കുന്നതും ലളിതമാക്കുകയാണ് പുതിയ ഡിസൈനിലൂടെ. ഇതുവഴി ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ വണ്‍ഡ്രൈവിലേക്ക് ബാക്ക് അപ്പ് ചെയ്യാനും സാധിക്കും.
പുതിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് ആകര്‍ഷകമായ രീതിയില്‍ ചിത്രങ്ങള്‍ ക്രമീകരിക്കാനാകും. ഗൂഗിള്‍ ഫോട്ടോസിന് സമാനമായി 'മെമ്മറീസ്' ഫീച്ചര്ഇതിലുണ്ടാവും. മള്‍ടി വിന്‍ഡോ, മള്‍ടി സ്ക്രീന്‍ ഫീച്ചറുകള്‍, ഫോണില്‍ നിന്നും മറ്റ് എക്സ്റ്റേണല്‍ സ്റ്റോറേജുകളില്‍ നിന്നും എളുപ്പം ഫോണുകള്‍ ഇംപോര്‍ട്ട് ചെയ്യാനുള്ള സൗകര്യം തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ഫോട്ടോസ് ആപ്പിന്റെ സ്ഥാനത്താണ് പുതിയ അപ്ഡേറ്റ് എത്തുക.
Content Highlights: Microsoft is redesigning Windows 11’s photos app again
Published: 22 Sept 2022, 05:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented