കുട്ടികൾക്കുവേണ്ടി ബെഡ്‌ടൈം സ്റ്റോറികൾ സൃഷ്ടിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന AI ആപ്പ് പരീക്ഷിച്ച് മെറ്റ. സ്റ്റോറികിറ്റ് എന്നാണ് പുതിയ എഐ-പവർഡ് സ്റ്റോറിടെല്ലിങ് ആപ്പിന് പേര് നൽകിയിട്ടുള്ളത്. നിലവിൽ ചില രാജ്യങ്ങളിൽ മാത്രമാണ് ഇതിന്റെ പരീക്ഷണം നടക്കുന്നതെന്ന് ടെക് വെബ്‌സൈറ്റായ 9to5Mac റിപ്പോർട്ടു ചെയ്യുന്നു. ആപ്പ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിന് മുമ്പ് മാതാപിതാക്കളുടെ പ്രതികരണം വിലയിരുത്തുകയാണെന്ന് മെറ്റ എന്നാണ് വിവരം.

To advertise here,

ഇഷ്ടമുള്ള കഥാപാത്രങ്ങൾ, സ്ഥലങ്ങൾ, ഗുണപാഠം എന്നിവ തിരഞ്ഞെടുത്ത് കുട്ടികൾക്കുള്ള കഥകൾ സ്റ്റോറികിറ്റിന്റെ സഹായത്തോടെ മാതാപിതാക്കൾക്ക് സൃഷ്ടിക്കാം. കുട്ടികൾക്ക് ഇഷ്ടപ്പെട്ട കളിപ്പാട്ടത്തിന്റെയോ വ്യക്തിയുടെയോ ചിത്രം എടുത്തും കഥ നടക്കുന്ന പശ്ചാത്തലം വിവരിച്ചും, ദയ, ധൈര്യം, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുത്തും കുട്ടികൾക്കുവേണ്ടി കഥ മെനഞ്ഞെടുക്കാൻ ഉപയോക്താക്കൾക്ക് കഴിയും. AI- ജനറേറ്റഡ് കഥകൾക്ക് പശ്ചാത്തല സംഗീതവും ഈ ആപ്പ് ഒരുക്കും. ഉപയോക്താക്കൾ കഥയിലെ 'ഒരു വാക്ക് പോലും എഴുതേണ്ടതില്ല.

പരീക്ഷണഘട്ടത്തിൽ മുതിർന്നവർക്ക് മാത്രം

കുട്ടികൾക്കുവേണ്ടി ഭാവനാത്മകമായ കഥകൾ സൃഷ്ടിക്കാൻ മാതാപിതാക്കളെ സഹായിക്കുന്ന ഒരു ക്രിയേറ്റീവ് സ്റ്റോറിടെല്ലിങ് ആപ്പാണിതെന്ന് മെറ്റ പറയുന്നു. AI സുരക്ഷാ ഫിൽട്ടറുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിങ് ഫീച്ചറുകൾ ഇല്ല. പരീക്ഷണ കാലഘട്ടത്തിൽ 18 വയസും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ആപ്പ് ലഭ്യമാക്കുന്നത്.

മെറ്റയുടെ വിപുലമായ AI മുന്നേറ്റത്തിന്റെ ഭാഗം

മെറ്റയുടെ വികസിച്ചുകൊണ്ടിരിക്കുന്ന AI- പവർഡ് ഉപഭോക്തൃ ഉത്പന്ന നിരയിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് സ്റ്റോറികിറ്റ്. ചിത്ര നിർമ്മാണം, ചാറ്റ്‌ബോട്ടുകൾ, ഉള്ളടക്കം സൃഷ്ടിക്കാനുള്ള ടൂളുകൾ എന്നിവയുൾപ്പെടെയുള്ള അതിന്റെ ആപ്പുകളിലും സേവനങ്ങളിലും കമ്പനി ജനറേറ്റീവ് AI സംയോജിപ്പിക്കുന്നു.