മെറ്റ ജീവനക്കാര്‍ക്കിടയില്‍ പിരിച്ചുവിടലും എഐയെ കേന്ദ്രീകരിച്ചുള്ള പുനക്രമീകരണങ്ങളും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകമെമ്പാടുമുള്ള 8000-ത്തോളം ജീവനക്കാരെ ബാധിക്കുന്ന കൂട്ടപ്പിരിച്ചുവിടൽ നടപടിക്ക് തുടക്കംകുറിച്ച് മെറ്റ. ആയിരക്കണക്കിന് ജീവനക്കാർക്ക് ബുധനാഴ്ച പുലർച്ചെ പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിലുകൾ ലഭിച്ചു തുടങ്ങിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. സിംഗപ്പൂരിലെ ജീവനക്കാർക്ക് പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 4 മണിക്ക് തന്നെ പിരിച്ചുവിടൽ സംബന്ധിച്ച ഇമെയിലുകൾ ലഭിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
യൂറോപ്പിലെയും യുഎസിലെയും ജീവനക്കാർക്കും നിശ്ചിത സമയത്തുതന്നെ സന്ദേശങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേയ് 20 ലെ പിരിച്ചുവിടൽ നടക്കുന്ന സമയത്ത് ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ മെറ്റ പ്രോത്സാഹിപ്പിച്ചിരുന്നു. പുതിയ എഐ- കേന്ദ്രീകൃത ടീമുകളിലേക്ക് ഏകദേശം 7,000 ജീവനക്കാരെ കമ്പനി പുനർവിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
കൂട്ടപ്പിരിച്ചുവിടൽ മെറ്റയുടെ എഞ്ചിനീയറിങ്, പ്രോഡക്ട് ടീമുകളെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനി നിർമിതബുദ്ധിയെ കേന്ദ്രീകരിച്ച് തങ്ങളുടെ ജീവനക്കാരെ പുനഃക്രമീകരിക്കുന്നതിനാൽ ഈ വർഷം കൂടുതൽ പിരിച്ചുവിടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ഏറ്റവും പുതിയ പുനഃസംഘടനയും പിരിച്ചുവിടലും ആരംഭിക്കുന്നതിന് മുമ്പ് മെറ്റയിൽ ഏകദേശം 80,000 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
മെറ്റ ജീവനക്കാർക്കിടയിൽ പിരിച്ചുവിടലും എഐയെ കേന്ദ്രീകരിച്ചുള്ള പുനക്രമീകരണങ്ങളും ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. എഐയെ പരിശീലിപ്പിക്കുന്നതിനായി ജീവനക്കാരുടെ കീസ്ട്രോക്കുകളും സ്‌ക്രീൻ ഉള്ളടക്കവും ഉൾപ്പെടെയുള്ള വിവരങ്ങൾ നിലവിൽ മെറ്റ ശേഖരിക്കുന്നുണ്ട്. ഇതിനെതിരെ ജീവനക്കാർക്ക് മാർക്ക് സക്കർബെർഗിന് നിവേദനം നൽകിയെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് വിവരം.
ഏറ്റവും പുതിയ പിരിച്ചുവിടലുകൾ കമ്പനിക്ക് ഏകദേശം 3 ബില്യൺ (300 കോടി) ഡോളർ ലാഭിക്കാൻ സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ. ഈ വർഷം 145 ബില്യൺ (14,500 കോടി) ഡോളർ വരെ എത്താൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന മെറ്റയുടെ എഐ ചെലവിന്റെ ഒരു ചെറിയ ഭാഗം മാത്രമായിരിക്കും ഇത്. എങ്കിലും എഐ ആണ് കമ്പനിയുടെ ഏറ്റവും പ്രധാന മുൻഗണന എന്ന് സിഇഒ മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചിട്ടുണ്ട്. മെറ്റയുടെ വൻതോതിലുള്ള എഐ ചെലവുകളെക്കുറിച്ച് നിക്ഷേപകരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Content Highlights: Meta has initiated global layoffs affecting engineering and product teams., The restructuring aims to create a flatter organizational structure for faster operations., Mark Zuckerberg has made AI the company's top priority for 2026., Meta plans to spend over $100 billion on AI-related capital expenditure., Approximately 7,000 employees have been reassigned to AI-focused roles.
Published: 20 May 2026, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented