മീഡിയാടെക് ബുധനാഴ്ച ചൈനയില്‍ തങ്ങളുടെ ഏറ്റവും പുതിയ ഡൈമന്‍സിറ്റി 9400ഇ ചിപ്സെറ്റ് അവതരിപ്പിച്ചു. സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള ഈ അത്യാധുനിക ചിപ്സെറ്റ്, ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 4-നെ വെല്ലുവിളിക്കും വിധമാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ടിഎസ്എംസിയുടെ മൂന്നാം തലമുറ 4nm പ്രോസസ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഈ ചിപ്സെറ്റ്, 3.4 GHz വേഗതയുള്ള നാല് ARM Cortex-X4 കോറുകളും 2 GHz വേഗതയുള്ള Cortex-A720 കോറുകളും അടങ്ങിയ ഓള്‍-ബിഗ്-കോര്‍ CPU ആര്‍ക്കിടെക്ചര്‍ ഉള്‍ക്കൊള്ളുന്നു. 12-കോര്‍ Immortalis-G720 GPU, ഗ്രാഫിക്‌സ് പ്രകടനത്തിന് ശക്തി പകരുമ്പോള്‍, MediaTek APU 790 ജനറേറ്റീവ് AI ഫീച്ചറുകള്‍ക്ക് പിന്തുണ നല്‍കുന്നു.
ഈ ചിപ്സെറ്റ് വിവിധ AI ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ക്ക് ഓണ്‍-ഡിവൈസ് പ്രോസസിങ് സാധ്യമാക്കും. Wi-Fi 7, Bluetooth 6.0, 5G, 4G LTE, GPS, NFC തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളും ഇതില്‍ ലഭ്യമാണ്. 320 MP റിയര്‍ ക്യാമറ, 8K വീഡിയോ റെക്കോര്‍ഡിങ് (30fps), 4K വീഡിയോ റെക്കോര്‍ഡിങ് (60fps) എന്നിവയും ഈ ചിപ്സെറ്റ് പിന്തുണയ്ക്കുന്നു. കൂടാതെ, കാഴ്ച പരിധിയിലുള്ള 5 കിലോമീറ്റര്‍ ദൂരപരിധിയില്‍ ബ്ലൂടൂത്ത് വഴി ഉപകരണങ്ങളെ ബന്ധിപ്പിക്കാനും ഇതിന് കഴിവുണ്ട്.
വരും ആഴ്ചകളില്‍ ഡൈമന്‍സിറ്റി 9400 ചിപ്സെറ്റ് ഉള്‍ക്കൊള്ളുന്ന പുതിയ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തും. റിയല്‍മി, വണ്‍പ്ലസ് ഫോണുകളിലാവും ഇത് ആദ്യം ഉപയോഗിക്കുക.. മെയ് 27-ന് പുറത്തിറങ്ങുന്ന റിയല്‍മി GT7, ഈ ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ ഫോണുകളിലൊന്നായിരിക്കും. വണ്‍പ്ലസിന്റെ ചൈനയില്‍ അവതരിപ്പിക്കുന്ന Ace 5 റേസിങ് എഡിഷനിലും ഈ ചിപ്സെറ്റ് ആയിരിക്കും
Content Highlights: MediaTek Dimensity 9400e was unveiled in China
Published: 14 May 2025, 09:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented