ലോകത്തെ അതിസമ്പന്നനെന്ന സ്ഥാനം ഇലോണ്‍ മസ്‌കിന് നഷ്ടമായതായി റിപ്പോര്‍ട്ട്. ഒറാക്കിള്‍ സഹസ്ഥാപകന്‍ ലാരി എല്ലിസണിന്റെ സമ്പത്ത് 39300 കോടി ഡോളറായി ഉയര്‍ന്നതോടെയാണ് മസ്‌ക് പിന്നിലായത്. ചൊവ്വാഴ്ച ഒറാക്കിള്‍ ഓഹരി വിപണിയില്‍ വലിയ നേട്ടം രേഖപ്പെടുത്തിയതോടെയാണ് എല്ലിസണിന്റെ സമ്പത്തുയര്‍ന്നത്. എല്ലിസണിന്റെ സമ്പത്തില്‍ 10100 കോടി ഡോളറിന്റെ വര്‍ധനവാണുണ്ടായത്.
കഴിഞ്ഞ പാദത്തില്‍ കമ്പനി ശതകോടികളുടെ നാല് കരാറുകള്‍ നേടിയിട്ടുണ്ടെന്നും വരും മാസങ്ങളില്‍ കൂടുതല്‍ കരാറുകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ചൊവ്വാഴ്ച ഓഹരി വിപണി അവസാനിച്ചതിന് ശേഷം, ഒറാക്കിള്‍ സിഇഒ സഫ്ര കാറ്റ്‌സ് വെളിപ്പെടുത്തി.
ജൂണിലാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസിനേയും മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനേയും മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നരില്‍ രണ്ടാമനായി ലാരി എല്ലിസണ്‍ എത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തുണ്ടായ മുന്നേറ്റമാണ് ക്ലൗഡ് കംപ്യൂട്ടിങ് സ്ഥാപനമായ ഒറാക്കിളിന് നേട്ടമായത്. എഐ ആവശ്യങ്ങള്‍ക്കായി ഒറാക്കിളിന്റെ ഡാറ്റാ സെന്ററിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ഇതോടെ ബുധനാഴ്ച രാവിലെ ഓറാക്കിളിന്റെ ഓഹരി വില 40 ശതമാനം കൂടിയിരുന്നു. 81 കാരനായ എലിസണ്‍ കമ്പനിയിലെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ്. 70000 കോടി ഡോളറോളം മൂല്യമുള്ള കമ്പനിയാണ് ഒറാക്കിള്‍.
2021 ലാണ് ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനത്തെത്തിയത്. പിന്നീട് എല്‍വിഎംഎച്ചിന്റെ സിഇഒ ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടും ആമസോണ്‍ മേധാവി ജെഫ് ബെസോസും മസ്‌കിനെ പിന്തള്ളി ഒന്നാമതെത്തിയിരുന്നു. എന്നാല്‍ പിന്നീട് മസ്‌ക് വീണ്ടും തിരിച്ചെത്തി.
Content Highlights: Oracle co-founder Larry Ellison surpasses Elon Musk as the world`s wealthiest person
Published: 11 Sept 2025, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented