കുന്നത്തുകാല്‍ പഞ്ചായത്തിലുള്ള വിവിധ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ലാബിന്റെ പ്രയോജനം പ്രാഥമികമായി ലഭിക്കുന്നത്.

വെള്ളറട: കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ സാങ്കേതിക മേഖലകളിൽ ഉണർവേകി അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലാബ് തുറന്നു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഭാവിയിൽ തൊഴിൽവിപണിയിൽ നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് എം.എൽ.എ. പറഞ്ഞു. എം.എൽ.എ.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും അനുവദിച്ച 23 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബിന്റെ നിർമാണം പൂർത്തിയാക്കിയത്.
കെൽട്രോണിന്റെ മേൽനോട്ടത്തിൽ സജ്ജീകരിച്ച ഈ വിജ്ഞാന കേന്ദ്രം, ഗ്രാമപ്രദേശത്തെ കുട്ടികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ പരിജ്ഞാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സജ്ജമാക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി എന്നീ സാങ്കേതിക വിദ്യകൾ നേരിട്ട് അനുഭവിച്ചറിയാൻ ലാബിൽ സൗകര്യമുണ്ട്.
കൂടാതെ, പരിശീലനത്തിനെത്തുന്ന വിദ്യാർഥികൾക്ക് റഫറൻസിനായി രണ്ടായിരത്തിലധികം ഡിജിറ്റൽ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഡിജിറ്റൽ ലൈബ്രറിയും, വിജ്ഞാനപ്രദമായ ദൃശ്യങ്ങൾ വലിയ സ്‌ക്രീനിൽ കണ്ട് മനസ്സിലാക്കുന്നതിനായി ഒരു ഓപ്പൺ മിനി തിയേറ്ററും ലാബിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
കുന്നത്തുകാൽ പഞ്ചായത്തിലുള്ള വിവിധ ഹൈസ്‌കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കാണ് ലാബിന്റെ പ്രയോജനം പ്രാഥമികമായി ലഭിക്കുന്നത്.
എന്നാൽ, ഇത് അവർക്കു മാത്രമായി പരിമിതപ്പെടുത്താതെ, മറ്റ് ഹൈസ്‌കൂൾ ക്ലാസുകളിലെ കുട്ടികൾക്കും കുന്നത്തുകാൽ യു.പി. സ്‌കൂളിലെ തിരഞ്ഞെടുത്ത മിടുക്കരായ കുട്ടികൾക്കും ഈ സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഗ്രാമപ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്കും ലോകോത്തര നിലവാരമുള്ള സാങ്കേതികവിദ്യയിൽ പരിശീലനം നൽകുക എന്നതാണ് ഈ കരിയർ ഡിവലപ്മെന്റ് സെന്ററിന്റെ ഏറ്റവും വലിയ സവിശേഷത.
കുന്നത്തുകാൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ്.അരുൺ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം കുന്നത്തുകാൽ മണികണ്ഠൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ പി.എസ്., പ്രേമലത, ബി.പി.സി. പത്മജ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ. ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Highlights: A state-of-the-art Artificial Intelligence lab has been launched in Kunnathukal Grama Panchayat.
Published: 02 Mar 2026, 07:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented