നിര്‍മിതബുദ്ധിയില്‍ ശേഷിവികസനം ലക്ഷ്യമിട്ട് 10 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കും. ഭരണരംഗത്ത് എഐ കൂടുതല്‍ ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.

പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
കൊച്ചി: ഐടിയില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് അടുത്ത ആറുവര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്നത് നാലു കര്‍മപദ്ധതികള്‍. കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്‍ (കെ-എയിം), കേരള ഫ്യൂച്ചര്‍ ടെക് മിഷന്‍ (കെഎഫ്ടിഎം)/എമര്‍ജിങ് ടെക്നോളജി മിഷന്‍, കേരള സെമികോണ്‍ മിഷന്‍, ദ ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍ എന്നിവയാണിത്.
വിഷന്‍ 2031 പരിപാടിയുടെ ഭാഗമായാണ് ഈ പദ്ധതികള്‍ക്ക് രൂപംനല്‍കിയിരിക്കുന്നതെന്ന് ഐടി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. ആസൂത്രണ ബോര്‍ഡുമായി ചര്‍ച്ചചെയ്തു. ഐടി നയം നടപ്പിലാക്കുന്നതിനുള്ള ഫണ്ട് ഉപയോഗപ്പെടുത്തി പദ്ധതിക്ക് തുടക്കംകുറിക്കാനാണ് നീക്കം. ഐടി മേഖലയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് ഈ കര്‍മപദ്ധതികള്‍ വഴിതെളിക്കുമെന്നും ഐടി സെക്രട്ടറി പറഞ്ഞു.
നിര്‍മിതബുദ്ധി (എഐ) മേഖലയില്‍ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളുടെ മേല്‍നോട്ടം കെ-എയിമിനായിരിക്കും. നിര്‍മിതബുദ്ധിയില്‍ കേരളത്തെ ആഗോളതലത്തില്‍ മുന്‍നിരയിലെത്തിക്കുകയാണ് കേരള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മിഷന്റെ ലക്ഷ്യം.
സംസ്ഥാന എഐ അവകാശ ബില്‍ ഒന്നര വര്‍ഷത്തിനകം പുറത്തിറക്കും. മൗലികാവകാശങ്ങള്‍ ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം. സ്റ്റേറ്റ് എഐ എത്തിക്‌സ് കൗണ്‍സില്‍ രൂപവത്കരിക്കും. പൊതുമേഖലയില്‍ നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓഡിറ്റുണ്ടാകും. നിര്‍മിതബുദ്ധിയില്‍ ശേഷിവികസനം ലക്ഷ്യമിട്ട് 10 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കും. ഭരണരംഗത്ത് എഐ കൂടുതല്‍ ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടര്‍ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിട്ടാണ് കേരള സെമികോണ്‍ മിഷന്‍. ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്, റിസര്‍ച്ച് ആന്‍ഡ് ഫാബ് ലാബ്‌സ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. ഈ മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കും.
എഐക്കു പുറമേയുള്ള നൂതന സാങ്കേതികതകളെല്ലാം ഒരുമിപ്പിച്ചാണ് േകരള ഫ്യൂച്ചര്‍ ടെക് മിഷന്‍ (കെഎഫ്ടിഎം) ആസൂത്രണം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ രൂപവത്കരിക്കുകയും പുതുമേഖല സാങ്കേതികവിദ്യയില്‍ പരീക്ഷണ, ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
റീബ്രാന്‍ഡിങ്, നിക്ഷേപം ആകര്‍ഷിക്കുക എന്നിവയില്‍ ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാനുദ്ദേശിച്ചാണ് ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍.
കേരള ബ്രാന്‍ഡ് ആഗോളതലത്തിലേക്ക് എത്തിക്കുന്നതിനുള്ള കാംപെയ്നുകള്‍ക്ക് ഇവര്‍ ചുക്കാന്‍പിടിക്കും.
ഐടി, ടെക്‌നോളജി മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കും സാമ്പത്തിക മാര്‍ഗനിര്‍ദേശം ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള ചുമതലകളും ഫ്യൂച്ചര്‍ കോര്‍പ്പറേഷനുണ്ടാകും.
Content Highlights: Kerala government launches 4 ambitious plans targeting AI, semiconductors, and future technologies by 2031. Learn about K-AIM, KFTM, Kerala Semicon Mission & Future Corporation.
Published: 31 Oct 2025, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented