
റിലയന്‍സ് ജിയോ, പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്കായി സീറോ എന്‍ട്രി കോസ്റ്റില്‍ പുതിയ ജിയോ ഫൈബര്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. പുതിയ പ്ലാന്‍ പ്രകാരം, ജിയോ ഫൈബര്‍ കണക്ഷന് തിരഞ്ഞെടുക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു ചെലവുമില്ലാതെ 10,000 രൂപ വിലയുള്ള ഇന്റര്‍നെറ്റ് ബോക്സും സെറ്റ് ടോപ്പ് ബോക്സും ഇന്‍സ്റ്റലേഷനും ലഭിക്കും. പുതിയ പ്ലാനുകള്‍ 2022 ഏപ്രില്‍ 22 മുതല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
399 മുതല്‍ തുടങ്ങുന്ന പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് മാത്രമാണ് ഉള്‍പ്പെടുന്നത്. ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതല്‍ 200 രൂപ കൂടുതല്‍ കൊടുത്താല്‍, ഉപയോക്താക്കള്‍ക്ക് വലിയ സ്ക്രീനിലും ചെറിയ സ്ക്രീനിലും മുന്‍നിരയിലുള്ള 14 വിനോദ ആപ്പുകള്‍ ഉപയോഗിക്കാനാവും.

നിലവിലെ ഉപഭോക്താക്കള്‍ക്ക് ഓടിടി ആപ്പുകള്‍ ജിയോ ഫൈബറില്‍ കിട്ടാന്‍ നിലവിലെ പ്ലാന്‍ റീചാര്‍ജ് ചെയ്യുന്ന സമയത്തു 100 അല്ലെങ്കില്‍ 200 രൂപ അധികം കൊടുത്തു റീചാര്‍ജ് ചെയ്താല്‍ മതി.
Content Highlights: jiofiber launches new plans
Published: 20 Apr 2022, 03:26 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented