റിലയന്‍സ് ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്കായി പുതിയ ബാക്ക് അപ്പ് പ്ലാന്‍ അവതരിപ്പിച്ചു. പുതിയ ഫൈബര്‍ കണക്ഷനെടുക്കുന്നവര്‍ക്ക് 1490 രൂപക്കുള്ള പുതിയ പ്ലാനില്‍ 5 മാസത്തേക്കുള്ള ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ഇന്‍സ്റ്റലേഷന്‍ ചാര്‍ജും ഉള്‍പ്പെടും (അഞ്ച് മാസത്തേക്ക് 990 രൂപ, ഇന്‍സ്റ്റലേഷന്‍ ചാര്‍ജ് - 500 രൂപ). അണ്‍ലിമിറ്റഡ് ലാന്‍ഡ്ലൈന്‍ കോളുകളും ഇതില്‍ ലഭ്യമാണ്.
ഈ പുതിയ ജിയോ കണക്ഷനിലൂടെ മാര്‍ച്ച് 31 മുതല്‍ നടക്കാനിരിക്കുന്ന ഐപില്‍ മത്സരങ്ങള്‍ സുഗമമായി കാണാനുള്ള അവസരമാണ് ജിയോ ഒരുക്കിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യാനുസരണം 1/ 2 / 7 ദിവസങ്ങള്‍ വീതം ഡാറ്റ സ്പീഡ് കൂട്ടാനുള്ള ( 10 എംബിപിഎസില്‍ നിന്ന് 30 / 100 എംബിപിഎസ് വേഗതയിലേക്ക്) പ്ലാനുകള്‍ ലഭ്യമാണ്.
ഇതിനോടൊപ്പം പ്രതിമാസം 100 രൂപ മുതല്‍ 200 രൂപ കൂടുതല്‍ കൊടുത്താല്‍, ഉപയോക്താക്കള്‍ക്ക് ജിയോ സിനിമ ആപ്പിലൂടെ തത്സമയം ഐപിഎല്‍ കാണാനും 550 ലേറെ ലൈവ് ടിവി ചാനലുകള്‍, 14 ഓടിടി ആപ്പുകള്‍, യൂട്യൂബ്, ഗെയിംസ്, എന്നിങ്ങനെ നൂറു കണക്കിന് ആപ്ലിക്കേഷനുകള്‍ എന്നിവ ആസ്വദിക്കാനും സാധിക്കും.
JIO.COM/FIBER എന്ന വെബ്‌സൈറ്റിലൂടെയും 60008 60008 എന്ന നമ്പറില്‍ വിളിച്ചും ജിയോ ഫൈബര്‍ കണക്ഷന്‍ ബുക്ക് ചെയ്യാവുന്നതാണ്.
Content Highlights: jio fiber introduces new broadband back up plan
Published: 29 Mar 2023, 02:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented