മുംബൈ:  ജിയോ പ്ലാറ്റ്ഫോമിന്റെ അനുബന്ധ സ്ഥാപനമായ ജിയോ തിംഗ്സും സെമികണ്ടക്ടര്‍ കമ്പനിയായ മീഡിയാടെക്കും ചേര്‍ന്ന് ഇലക്ട്രിക്കല്‍ ഇരുചക്ര വാഹനങ്ങള്‍ക്കായി തദ്ദേശീയമായി നിര്‍മിച്ച ഐഒറ്റി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ്) പ്ലാറ്റ്ഫോം പുറത്തിറക്കി.  ഇലക്ട്രിക്കല്‍  ഇരുചക്രവാഹന (2ണ) വിപണിക്ക് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററും സ്മാര്‍ട്ട് മൊഡ്യൂളും ഈ പ്ലാറ്റ്‌ഫോം നല്‍കും. ഇതിലൂടെ ആഗോളതലത്തില്‍ ഇരുചക്രവാഹന വിഭാഗത്തില്‍ മീഡിയടെക്കിന്റെയും ജിയോ തിംഗ്‌സിന്റെയും സാന്നിധ്യം ശക്തിപ്പെടുത്തും. 

To advertise here,

'ഞങ്ങളുടെ 4ജി സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് ഡിജിറ്റല്‍ ക്ലസ്റ്റര്‍, ആപ്പ് സ്യൂട്ട്, സ്മാര്‍ട്ട് മൊഡ്യൂള്‍ സൊല്യൂഷനുകള്‍ എന്നിവയിലൂടെ മൊബിലിറ്റി വ്യവസായത്തില്‍ മീഡിയടെക്കുമായി സഹകരിക്കുന്നതില്‍ ജിയോ തിംഗ്സിന് സന്തോഷമുണ്ട്', ജിയോ പ്ലാറ്റ്ഫോംസ് പ്രസിഡന്റും സിഇഒയുമായ കിരണ്‍ തോമസ് പറഞ്ഞു.

തത്സമയ ഡാറ്റ അനലിറ്റിക്സ്, കസ്റ്റമൈസ് ചെയ്യാവുന്ന  ഇന്റര്‍ഫേസുകള്‍, നിയന്ത്രണത്തിനുള്ള വോയ്സ് റെക്കഗ്‌നിഷന്‍ ഐഒറ്റി- പ്രാപ്തമാക്കിയ ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സ്മാര്‍ട്ട് ബാറ്ററി മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയവ ഇവികള്‍ക്കായി സ്മാര്‍ട്ട് ഡിജിറ്റല്‍ ക്ലസ്റ്ററും ഓപ്പറേറ്റിംഗ് സിസ്റ്റവും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്. ജിയോതിംഗ്സുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത സൊല്യൂഷന്‍ മീഡിയടെക് ചിപ്പ്‌സെറ്റുകളും ഐഒടി സാങ്കേതിക വിദ്യകളുമാണ് ഉപയോഗിക്കുക. 

വാഹന ഉപയോക്താക്കള്‍ക്ക് ജിയോ ഓട്ടോമോട്ടീവ് ആപ്പ് സ്യൂട്ട് അക്‌സസും ലഭിക്കും. ഇതില്‍ ജിയോ വോയിസ് അസിസ്റ്റന്റ്, ജിയോ സാവന്‍, ജിയോ പേജസ്, ജിയോ എക്‌സ്‌പ്ലോര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്നു.