ഒരു ദശാബ്ദക്കാലത്തെ സേവനത്തിനൊടുവില്‍ പ്രവര്‍ത്തനരഹിതമായ ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്‌സ്-1 വിജയകരമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി. ഭൗമാന്തരീക്ഷത്തില്‍ എത്തിച്ച ഉപഗ്രഹം പസഫിക് സമുദ്രത്തില്‍ പതിച്ചു.
ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ടാണ് ഉപഗ്രഹം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചത്. 2022 ഓഗസ്റ്റ് മുതല്‍ ഉപഗ്രഹത്തിന്റെ ഭ്രമണ പഥം ഭൂമിയോട് അടുപ്പിക്കുന്ന പ്രക്രിയ കള്‍ ആരംഭിച്ചിരുന്നു. അവസാനത്തെ രണ്ട് ഭ്രമണ പഥ മാറ്റങ്ങള്‍ മാര്‍ച്ച് 7 ന് പകല്‍ 11.02 നും 12.51 നും നടത്തി. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഐഎസ്ആര്‍ഒ ട്വീറ്റ് ചെയ്തു.
2011 ഒക്ടോബര്‍ 12 നാണ് മെഘാ ട്രോപിക്സ് ഉപഗ്രഹം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ചത്. കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും സംയുക്തമായാണ് ഈ ഉപഗ്രഹം ഒരുക്കിയത്.
ബഹിരാകാശത്തെ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ നിന്ന് മാറ്റണമെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഇന്റര്‍ ഏജന്‍സി സ്പേസ് ഡെബ്രിസ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിര്‍ദേശം. ഇത് പാലിക്കുന്നതിന്റെ ഭാഗമായാണ് ഉപഗ്രഹം ഭൗമാന്തരീക്ഷത്തില്‍ തിരിച്ചിറക്കിയത്.
Content Highlights: Isro successfully de-orbits dead Megha Trophiques satellite
Published: 07 Mar 2023, 10:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented