ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 പേടകത്തിന്റെ മൂന്നാമത് ഭ്രമണപഥം ഉയര്‍ത്തല്‍ ചൊവ്വാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. ജൂലായ് 20 ന് ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയ്ക്കാണ് അടുത്ത ഭ്രമണ പഥം ഉയര്‍ത്തല്‍.
ഐഎസ്ആര്‍ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാൻഡ് നെറ്റ് വര്‍ക്കില്‍ (ISTRAC) നിന്നാണ് പേടകത്തിന്റ സഞ്ചാര പഥത്തില്‍ മാറ്റം വരുത്തിയത്.
ജൂലായ് 14 നായിരുന്നു ചന്ദ്രയാന്‍ 3യുടെ വിക്ഷേപണം. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റില്‍ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു വിക്ഷേപണം.
ചന്ദ്രയാന്‍ 3 പേടകത്തെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. ലാന്ററിനുള്ളില്‍ ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് വിവരശേഖരണം നടത്താന്‍ കഴിവുള്ള ഒരു റോവറും ഉണ്ട്. ഇന്‍ രണ്ട് തവണ കൂടി പേടകത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തും. ശേഷം ഭൂമിയുടെ ആകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോവുന്ന പേടകം ഓഗസ്റ്റ് മൂന്നിനായിരിക്കും പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിക്കുക. ഓഗസ്റ്റ് 23 ഓടുകൂടി പേടകം ചന്ദ്രനില്‍ ഇറക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.
Content Highlights: ISRO Successfully Completes Third Orbit-Raising Manoeuvre chandrayaan 3
Published: 19 Jul 2023, 11:30 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented