നാഴികക്കല്ലാകുന്ന മറ്റൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഇന്ത്യ. സിഎംഎസ്-03 എന്ന, ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ കൃത്രിമോപഗ്രഹം ഭ്രമണപഥത്തില്‍ എത്തിച്ചിരിക്കുകയാണ് ഐഎസ്ആര്‍ഒ. ഞായറാഴ്ച ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ പുത്തന്‍ തലമുറ വിക്ഷേപണ വാഹനവും ബാഹുബലിയെന്ന വിളിപ്പേരുമുള്ള എല്‍വിഎം 3 എം5 റോക്കറ്റിലായിരുന്നു വിക്ഷേപണം.
വിക്ഷേപണത്തിന്റെ വീഡിയോ ഐഎസ്ആര്‍ഒ വിക്ഷേപണ ശേഷം പുറത്തുവിട്ടു. 4410 കിലോഗ്രാം ഭാരമുള്ള വിവരവിനിമയ ഉപഗ്രഹമാണ് സിഎംഎസ്-03. റോക്കറ്റിന് ഇരുവശങ്ങളിലുമുള്ള രണ്ട് എസ്200 റോക്കറ്റ് ബൂസ്റ്ററുകള്‍ വേര്‍പെടുന്നതും എല്‍110 ലിക്വിഡ് കോര്‍ സ്റ്റേജ് വേര്‍പെടുന്നതും ദൗത്യം പൂര്‍ത്തിയാക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരമേറിയ കൃത്രിമോപഗ്രഹമാണ് സിഎംഎസ്-03. അതേസമയം, 2023 ല്‍ ചന്ദ്രയാന്‍ 3 ദൗത്യത്തിന് ഉപയോഗിച്ചിരുന്നത്, എല്‍വിഎം3 റോക്കറ്റാണ്. ഇതുവരെ നടത്തിയ എട്ട് എല്‍വിഎം 3 വിക്ഷേപണങ്ങളെല്ലാം വിജയകരമായിരുന്നു. 100 ശതമാനം വിജയശതമാനമുള്ള റോക്കറ്റ് എന്ന നേട്ടവും ഇതിനകം ബാഹുബലി കൈവരിച്ചിട്ടുണ്ട്.
സിഎംഎസ് 3 ഉപഗ്രഹം
ഒരു മള്ടിബാന്ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമാണ് സിഎംഎസ്.03. ജിയോസിങ്ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലാണ് (ജിടിഎസ്) ഇത് വിന്യസിച്ചത്. വിശാലമായ സമുദ്രമേഖലയില്‍ ഇന്ത്യൻ നാവികസേനയുടെ ആശയവിനിമയ ആവശ്യങ്ങൾക്കായാണ് ഇത് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 15 വര്‍ഷത്തേക്ക് സേവനങ്ങള്‍ ലഭിക്കും വിധമാണ് ഈ ഉപഗ്രഹം രൂപകല്പന ചെയ്തത്.
ആത്മനിര്‍ഭര്‍ ഭാരതിന്റെ തിളക്കമാര്‍ന്ന ഉദാഹരണമാണിതെന്ന് ഐഎസ്ആര്‍ഒ മേധാവി വി നാരായണന് പറഞ്ഞു.
Content Highlights: ISRO achieves milestone: Launches CMS-03, India's heaviest satellite, using the powerful next-generation LVM3-M5 ('Bahubali') rocket.
Published: 03 Nov 2025, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented