ഫ്‌ളിപ്കാര്‍ട്ടിന്റെ വാര്‍ഷിക വില്‍പന മേളയായ ബിഗ് ബില്യണ്‍ ഡേ സെയിൽ വരുന്നു. തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും വില്‍പനമേളയുടെ പ്രത്യേക ടീസര്‍ പേജുകള്‍ ഇതിനകം സജീവമായിക്കഴിഞ്ഞു. ഇന്റല്‍ ഇവോയുമായി സഹകരിച്ചാണ് ഇത്തവണത്തെ വില്‍പനമേള. ഇന്റല്‍ പ്രൊസസറുകളോടെയെത്തുന്ന ലാപ്‌ടോപ്പുകള്‍ക്ക് മികച്ച ഡീലുകള്‍ ഇത്തവണ പ്രതീക്ഷിക്കാം. 

To advertise here,

ഒക്ടോബര്‍ ഒന്ന് മുതല്‍ വില്‍പനമേളയിലെ പ്രധാന ഡീലുകള്‍ ഫ്‌ളിപ്കാര്‍ട്ട് പുറത്തുവിടും. ഐഫോണുകളുമായി ബന്ധപ്പെട്ട ഡീലുകള്‍ ഒക്ടോബര്‍ ഒന്നിന് തന്നെ പുറത്തുവിടും. ഒക്ടോബര്‍ മൂന്നിന് സാസംങ് ഡീലുകളും, ഒക്ടോബര്‍ നാലിന് പോകോ ഡീലുകളും റിയൽമി ഡീലുകളും ഡിസ്‌കൗണ്ടുകളും പുറത്തുവിടും. 

കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും ഐഫോണ്‍ മോഡലുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍ പ്രതീക്ഷിക്കാം. 

ഇലക്ട്രോണിക്‌സ്, ആക്‌സറീസ് എന്നിവയ്ക്ക് 50 മുതല്‍ 80 ശതമാനം വരെ വിലക്കിഴിവുണ്ടാവുമെന്നാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രഖ്യാപനം. ടിവിയ്ക്കും മറ്റ് ഗൃഹോപകരണങ്ങള്‍ക്കും 80 ശതമാനം കിഴിവുണ്ടാവും. ഫാഷന്‍ ഉല്പന്നങ്ങള്‍ക്ക് 60-90 ശതമാനം വരെ വിലക്കിഴിവുണ്ടാവും. 

ബ്യൂട്ടി, കായിക ഉല്പന്നങ്ങള്‍ക്ക് 60 മുതല്‍ 80 ശതമാനം വരെ കിഴിവുണ്ടാവും. ഫര്‍ണിച്ചറുകള്‍ക്ക് 85 ശതമാനം വരെ കിഴിവും ഫ്‌ളിപ്കാര്‍ട്ട് ഒറിജിനല്‍സ് ഉല്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ  കിഴിവും ഫ്‌ളിപ്കാര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.