ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 13 വയസിനും 15 വയസിനും പ്രായമുള്ള കുട്ടികളിൽ ഏകദേശം അഞ്ചിൽ ഒരാളിലേക്ക് അവർ ആഗ്രഹിക്കാതെ തന്നെ നഗ്നദൃശ്യങ്ങളോ ലൈംഗിക ചിത്രങ്ങളോ എത്തുന്നുണ്ടെന്ന് മെറ്റയുടെ സർവേ റിപ്പോർട്ട്. കാലിഫോർണിയയിൽനടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് രേഖകളിലെ വിവരങ്ങൾ റോയിട്ടേഴ്‌സ് ആണ് പുറത്തുവിട്ടത്. ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരിയുടെ 2025 മാർച്ചിലെ ഒരു മൊഴിയുടെ ഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.
സർവേ ഫലങ്ങൾ പൊതുവിൽ പങ്കുവെക്കില്ലെന്നും സ്വന്തമായി കണ്ടെത്തുന്ന സർവേഫലങ്ങൾ പലപ്പോഴും പ്രശ്‌നകാരികളാണെന്നും മൊസേരി പറയുന്നു. 2021 ലാണ് സർവേ നടന്നതെന്ന് മെറ്റയുടെ വക്താവ് ആൻഡി സ്റ്റോൺ പറഞ്ഞു.
മെറ്റയുടെ ഉത്പന്നങ്ങൾ കുട്ടികളായ ഉപഭോക്താക്കൾക്ക് ദോഷം ചെയ്യുന്നുണ്ടെന്ന ആരോപണം ആഗോളതലത്തിൽ ശക്തമാണ്. ആസക്തിയുണ്ടാക്കും വിധമുള്ള ഉത്പന്നങ്ങൾ രൂപകല്പന ചെയ്യുകയും കുട്ടികളിലെ മാനസിക പ്രതിസന്ധികളിലേക്ക് അത് നയിച്ചുവെന്നും ആരോപിച്ച് ആയിരക്കണക്കിന് കേസുകൾ യുഎസിലെ ഫെഡറൽ, സ്‌റ്റേറ്റ് കോടതികളിലുണ്ട്.
അതേസമയം അശ്ലീല ചിത്രങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്കിടയിൽ അവരുടെ പ്ലാറ്റ്ഫോമിലെ അനുഭവങ്ങളെക്കുറിച്ച് നടത്തിയ സർവേയിൽ നിന്നുള്ളതാണെന്നും അല്ലാതെ പോസ്റ്റുകൾ നേരിട്ട് പരിശോധിച്ചു തയ്യാറാക്കിയതല്ലെന്നും സ്റ്റോൺ പറയുന്നു
നഗ്നതയും ലൈംഗിക പ്രവൃത്തികളും അടങ്ങുന്ന ഉള്ളടക്കങ്ങളും എഐ നിർമിത ഉള്ളടക്കങ്ങളും കൗമാരക്കാരിലെത്താതെ നീക്കം ചെയ്യുമെന്ന് 2025 ൽ ഇൻസ്റ്റഗ്രാം പറഞ്ഞിരുന്നു. മെഡിക്കൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള അത്തരം ഉള്ളടക്കങ്ങൾക്ക് മാത്രമാണ് ഇതിൽ ഇളവ് നൽകുന്നത്.
എന്നാൽ ഇത് പ്രയോഗത്തിൽ വന്നിട്ടില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കുന്നത്. പൂർണ നഗ്നത ഇല്ലെങ്കിലും എഐ നിർമിത അശ്ലീല വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ യഥേഷ്ടം വിഹരിക്കുന്നുണ്ട്. എപ്പോഴെങ്കിലും ഒരു വീഡിയോ യാദൃശ്ചികമായി കാണേണ്ടിവന്നാൽ, തുടർന്നിങ്ങോട്ട് അൽഗൊരിതം നിർദേശിക്കുന്ന ഉള്ളടക്കങ്ങളിൽ അത്തരം വീഡിയോകളും ചിത്രങ്ങളും ഉണ്ടാവും.
അശ്ലീല സ്വഭാവമുള്ള ഉള്ളടക്കങ്ങൾ നിർമിക്കുകയും അത് മെറ്റയുടെ സബ്‌സ്‌ക്രിപ്ഷൻ ചാനലുകൾ വഴി വിൽക്കുകയും ചെയ്യുന്ന ക്രിയേറ്റർമാരും ഇൻസ്റ്റഗ്രാമിൽ സജീവമാണ്. അശ്ലീല ഉള്ളടക്കങ്ങൾക്ക് പൊതുമാനദണ്ഡങ്ങൾ മാത്രം നൽകിയുള്ള നിയന്ത്രണ സംവിധാനങ്ങൾ ഇവിടെ ഫലപ്രദമാവുന്നില്ല.
ഇതിന് പുറമെ ഇൻസ്റ്റഗ്രാമിലെ മെസേജിങ് പ്ലാറ്റ്‌ഫോം വഴി ഉപഭോക്താക്കൾ തമ്മിൽ അശ്ലീല ഉള്ളടക്കങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. എന്നാൽ അത്തരം ഉള്ളടക്കങ്ങൾ പരിശോധിക്കുമ്പോൾ ഉപഭോക്താക്കളുടെ സ്വകാര്യത കമ്പനിക്ക് മാനിക്കേണ്ടതുണ്ടെന്നാണ് ആദം മൊസേരിയുടെ നിലപാട്. ധാരാളം ആളുകൾ തങ്ങൾ അവരുടെ സന്ദേശങ്ങൾ വായിക്കാൻ ഇഷ്ടപ്പെടാത്തവരാണെന്നും മൊസേരി പറഞ്ഞു.
Content Highlights: A Meta survey reveals 1 in 5 teens on Instagram encounter unwanted nudity. Learn about the concerning findings and Instagram`s response.
Published: 24 Feb 2026, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented