
ന്യൂഡൽഹി: ഇന്ത്യയിൽ വരുംവർഷങ്ങളിൽ അഞ്ചുമുതൽ എട്ടുവരെ പുതിയ സെമികണ്ടക്ടർ പ്ലാന്റുകൾ കൂടി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നിലവിൽ രാജ്യത്തെ മൂന്ന് സെമികണ്ടക്ടർ പ്ലാന്റുകളിൽ ഉത്പാദനം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സെമികണ്ടക്ടർ മേഖലയിലെ ഈ കുതിപ്പ് ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക സ്വയംപര്യാപ്തതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചിപ്പുകളുടെ പ്രാധാന്യം മനസ്സിലാക്കി, ഈ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഇന്ത്യ നിർണായകമായ ചുവടുവെപ്പുകളാണ് നടത്തിയിട്ടുള്ളത്. മുൻകാലങ്ങളിൽ രാജ്യം സെമികണ്ടക്ടറുകളെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നെങ്കിലും ആവശ്യമായ വൻകിട നിർമാണ സൗകര്യങ്ങൾ രാജ്യത്ത് ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പ്രവർത്തനം ആരംഭിച്ച മൂന്ന് പ്ലാന്റുകളിൽ നിന്നുള്ള സെമികണ്ടക്ടർ കയറ്റുമതിയും ഇപ്പോൾ പുരോഗമിക്കുകയാണ്. അടുത്ത ഏഴുമുതൽ എട്ടുവർഷത്തിനുള്ളിൽ അഞ്ചുമുതൽ എട്ടുവരെ പുതിയ പ്ലാന്റുകൾ കൂടി രാജ്യത്ത് നിലവിൽവരും. ഇത് 'ആത്മനിർഭർ ഭാരത്', 'വികസിത് ഭാരത്' എന്നിവയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തിന് കൂടുതൽ കരുത്തുപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇലക്ട്രോണിക്സ്, ആരോഗ്യമേഖല, ഗതാഗതം തുടങ്ങി ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ മേഖലകളിലും സെമികണ്ടക്ടർ ചിപ്പുകൾ അത്യന്താപേക്ഷിതമാണ്. ആഗോളതലത്തിൽ കനത്ത മത്സരവും ക്ഷാമവും നേരിടുന്ന സെമികണ്ടക്ടറുകൾക്കുമേൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വയംപര്യാപ്തത നേടാനുള്ള കടുത്ത ശ്രമങ്ങൾ നടത്തിവരികയാണ്.
Content Highlights: Prime Minister Narendra Modi announced that India will establish five to eight new semiconductor manufacturing units in the coming years to boost technological self-reliance and strengthen the mission towards an Atmanirbhar Bharat.
Published: 15 Aug 2026, 12:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented