60-ലേറെ പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ ടെലികോം സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി വാര്‍ത്താ വിനിമയ മന്ത്രാലയം. 2021-ലെ ഐടി നിയമ ലംഘനവുമായി ബന്ധപ്പെട്ട് രണ്ട് ഹൈക്കോടതികളുടെ വിധികളെ അടിസ്ഥാനമാക്കിയാണ് ഉത്തരവിറക്കിയത്. 

To advertise here,

പുനെ ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് 63 വെബ്‌സൈറ്റുകളും 2018 ലെ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഒരു വിധി അനുസരിച്ച് 4 വെബ്‌സൈറ്റുകളുമാണ് നിരോധിച്ചത്. സെപ്റ്റംബര്‍ 24 നാണ് ഉത്തരവിറക്കിയത്.

ഈ വെബ്‌സൈറ്റുകളില്‍ സ്ത്രീകളുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന ചില അശ്ലീല ഉള്ളടക്കങ്ങളുള്ളതിനാല്‍ അവ ഉടന്‍ തന്നെ നിരോധിക്കണമെന്ന് നിര്‍ദേശിക്കുന്നുവെന്ന് ടെലികോം വകുപ്പ്  പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാല് കത്തുകളാണ് കമ്പനികള്‍ക്ക് നല്‍കിയത്. 

2021 ലെ ഐടി നിയമങ്ങള്‍ അനുസരിച്ച് വ്യക്തികളുടെ പൂര്‍ണമോ ഭാഗികമോ ആയ നഗ്നത കാണിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യേണ്ടതിനും അതിലേക്കുള്ള പ്രവേശനം തടയേണ്ടതിനും ഐടി സ്ഥാപനങ്ങള്‍ ബാധ്യസ്ഥരാണ്. 

ഇത് രണ്ടാം തവണയാണ് പോണ്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. 2018 ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ് അനുസരിച്ച് 827 പോണ്‍ വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

2015-ല്‍ 800 ലേറെ വെബ്‌സൈറ്റുകള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പരാമര്‍ശിച്ച വെബ്‌സൈറ്റുകളായിരുന്നു അവ. മാത്രവുമല്ല സുപ്രീംകോടതി അവ നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നില്ല.  അഡീഷണല്‍ സോളിസിറ്റര്‍ ജനറലാണ് സൈറ്റുകള്‍ പിന്‍വലിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ പ്രതിഷേധമുയര്‍ന്നതോടെ ഈ വിലക്ക് നീക്കുകയും ചൈല്‍ഡ് പോണ്‍ സൈറ്റുകള്‍ മാത്രം വിലക്കുകയും ചെയ്തു. 

ഏതെല്ലാം ഇപ്പോള്‍ വെബ്‌സൈറ്റുകളാണ് നിരോധിച്ചത്?

www.xnxx.com, 

www.pornmaster.fun,

www.xhamster.com Read More