കൊച്ചി: കൊച്ചിയില്‍ ജെന്‍ എഐ ഇന്നോവേഷന്‍ സെന്റര്‍ പ്രഖ്യാപിച്ച് ഐബിഎം. വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കാളികള്‍ക്കും ഇതിലൂടെ ജെനറേറ്റീവ് എഐ സാധ്യതകളെ കൂടുതല്‍ അറിയുവാനും ഉപയോഗപ്പെടുത്തുവാനും മേഖലയിലെ പര്യവേക്ഷണങ്ങള്‍ക്കും സാധിക്കും. പ്രാരംഭപരീക്ഷണ ഘട്ടത്തില്‍ നിന്ന് ബിസിനസ് മൂല്യ വര്‍ധനയ്ക്കായി എഐ വിന്യസിക്കുന്ന ഘട്ടത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് സ്ഥാപനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിമിതമായ അറിവും വൈദഗ്ധ്യക്കുറവും കാരണം പലപ്പോഴും എഐ പ്രൊജക്ടുകള്‍ കൂടുതല്‍ സങ്കീര്‍ണവും പ്രയാസകരവുമായി മാറാറുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനായി ജെന്‍ എഐ ഇന്നോവേഷന്‍ സെന്ററിലൂടെ കമ്പനികള്‍ക്ക് ഐബിഎമ്മിലെ വിദഗ്ധരുടെ സേവന സഹായവും സാങ്കേതിക വിദ്യകളും വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ എന്റര്‍പ്രൈസ് ഗ്രേഡ് എഐ ബില്‍ഡ് ചെയ്യുവാനും വ്യാപിപ്പിക്കുവാനും അതിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുവാനും സാധിക്കും.
ഇടപാടുകാരുടെ സ്വന്തം ഡാറ്റയുമായി ലാര്‍ജ് ലാംഗ്വേജ് മോഡലുകള്‍ മെച്ചപ്പടുത്തുന്നതിനായി ഐബിഎമ്മും റെഡ് ഹാറ്റും സംയുക്തമായി വികസിപ്പിച്ച പുതിയ സാങ്കേതികവിദ്യയായ ഇന്‍സ്ട്രക്ട് ലാബിലാണ് ( InstructLab )സെന്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം ഐബിഎം വാട്‌സോണ്‍ക്‌സ് എഐ (watsonx) ഡാറ്റ പ്ലാറ്റ്‌ഫോമിന്റേയും എഐ അസിസ്റ്റന്റ് ടെക്‌നോളജീസിന്റേയും ഗുണഫലങ്ങളുമുണ്ടാകും. എല്‍എല്‍എമ്മുകളെക്കുറിച്ച് വിശദമായി മനസ്സിലാക്കുവാനും, ഐബിഎമ്മുമായി പങ്കാളിത്തമുണ്ടാക്കാനും സ്ഥാപനങ്ങള്‍ക്ക് സാധിക്കും. ഇതിലൂടെ അവരുടെ എന്റര്‍പ്രൈസ് ആവശ്യങ്ങള്‍ക്കായി സ്വന്തം എഐ മോഡലുകള്‍ വിന്യസിക്കുവാനും സാധിക്കും.
കൊച്ചിയിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയര്‍ ലാബിന്റെ ഭാഗമായുള്ള ജെന്‍ എഐ ഇന്നോവേഷന്‍ സെന്റര്‍ ഐബിഎമ്മിന്റെ സാങ്കേതിക വിദഗ്ധരുടെ നിയന്ത്രണത്തിലായിരിക്കും.
ഐബിഎമ്മിന്റെ വളര്‍ച്ചാ തന്ത്രങ്ങളുടെ കാമ്പ് എഐയാണ്. എഐയ്ക്കായി വിവിധ ഇക്കോസിസ്റ്റങ്ങള്‍ ബില്‍ഡ് ചെയ്യുവാനും അവയ്ക്കൊപ്പം സഹകരിക്കുവാനും ഞങ്ങള്‍ എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. രാജ്യത്തെ എഐ പ്രതിഭാ ധനരെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ എഐ കമ്യൂണിറ്റിയെ വളര്‍ത്തുവാനും മേഖലയിലെ നൂതന മാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുവാനുമുള്ള ഐബിഎമ്മിന്റെ പ്രതിബദ്ധത ജെന്‍എഐ ഇന്നോവേഷന്‍ സെന്ററിലൂടെ വ്യക്തമാകുന്നു. രാജ്യത്തെ എഐ സ്‌കില്‍ഡ് ടാലന്റ്‌സ്, സ്ഥാപനങ്ങളുടെ പ്രൊഡക്ടിവിറ്റി, പൗര സേവനങ്ങളുടെ ഗുണമേന്മ തുടങ്ങിയവ ഇതിലൂടെ മെച്ചപ്പെടും. - ഐബിഎം സോഫ്‌റ്റ്വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, പ്രൊഡക്ട്‌സ്, ദിനേഷ് നിര്‍മല്‍ പറഞ്ഞു.
ഇന്നോവേഷനിലൂടെയുള്ള ജനറേറ്റീവ് എഐ ടെക്‌നോളജിയുടെ സാധ്യതകള്‍ പരമാവധി കണ്ടെത്തുന്നതിനായി ഊര്‍ജസ്വലവും ജനാധിപത്യപരവും സഹകരിച്ചുള്ള എഐ ഇക്കോസിസ്റ്റവും ആവശ്യമാണ്. ഓപ്പണ്‍ സോഴ്‌സ് ഇന്നോവേഷനിലൂടെ എല്‍എല്‍എമ്മുകള്‍ മികച്ചതാക്കുന്നതിനായി ഐബിഎമ്മും റെഡ് ഹാറ്റും അടുത്തിടെയാണ് ഇന്‍സ്ട്രക്ട് ലാബിന് ( InstructLab ) തുടക്കമിട്ടത്.
Content Highlights: ibm gen ai innovation centre at kochi
Published: 10 Jul 2024, 10:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented