ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ച് ചൈനയിലെ റോബോട്ട്. മൂന്ന് ദിവസം കൊണ്ട് 66 മൈല്‍ (ഏകദേശം 100 കിലോമീറ്ററിലധികം) ദൂരമാണ് എജിബോട്ട് എ2 എന്ന റോബോട്ട് കാല്‍നടയായി സഞ്ചരിച്ചത്. മനുഷ്യരൂപമുള്ള ഒരു യന്ത്രം നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കൂടിയ ദൂരമാണിത്.

To advertise here,

ഏകദേശം അഞ്ചടി ആറിഞ്ച് ഉയരമുള്ള എജിബോട്ട് എ2 നവംബര്‍ 10-ന് വൈകീട്ട് കിഴക്കന്‍ ചൈനീസ് നഗരമായ സുഷൗവില്‍ നിന്ന് യാത്ര തിരിച്ച് ഹൈവേകളിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിച്ച് 13-ന് ഷാങ്ഹായിലെ ബണ്ട് തീരപ്രദേശത്ത് എത്തിച്ചേര്‍ന്നുവെന്നാണ് ഗിന്നസ് രേഖകള്‍ വ്യക്തമാക്കുന്നത്.

ഷാങ്ഹായ് ആസ്ഥാനമായ എജിബോട്ട് നിര്‍മിച്ചതാണ് ഈ ഹ്യൂമനോയ്ഡ്. തങ്ങളുടെ റോബോട്ട് തുടര്‍ച്ചയായ 66 മൈല്‍ യാത്രയില്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ചുവെന്നും പലതരം പ്രതലങ്ങളിലൂടെ സഞ്ചരിച്ചുവെന്നും കമ്പനി വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ നേട്ടമാണിതെന്നും അവര്‍ അവകാശപ്പെടുന്നു.

റോബോട്ട് നടത്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എജിബോട്ട് പുറത്തുവിട്ടിട്ടുണ്ട്. വെള്ളിയും കറുപ്പും നിറത്തിലുള്ള എ2 റോഡില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും സ്‌കൂട്ടറുകള്‍ക്കും അരികിലൂടെ സുരക്ഷിതമായി നടന്നുനീങ്ങുന്നതടക്കം വീഡിയോയില്‍ കാണാം. ഉപഭോക്തൃ സേവന രംഗത്തെ ജോലികള്‍ക്കായാണ് എ2 രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ചാറ്റ് ചെയ്യാനും ചുണ്ടനക്കാനും വായിക്കാനുള്ള കഴിവ് ഇതിനുണ്ടെന്നും എജിബോട്ട് പറയുന്നു.

ലോകത്തെ പ്രമുഖ ടെക് കമ്പനികള്‍ ഫിസിക്കല്‍ എഐയില്‍ വന്‍ നിക്ഷേപം നടത്തുന്നതിനിടെയാണ് ഈ രംഗത്തെ വന്‍ മുന്നേറ്റം സംബന്ധിച്ച വാര്‍ത്തകള്‍ ചൈനയില്‍നിന്ന് വരുന്നത്. 2050-ഓടെ ലോകത്ത് കോടിക്കണക്കിന് മനുഷ്യരൂപികളായ റോബോട്ടുകള്‍ ഉണ്ടാകുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിച്ചിട്ടുള്ളത്.

ആഗോള റോബോട്ടിക്‌സ് വ്യവസായത്തെ നയിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ മനുഷ്യരൂപികളായ റോബോട്ടുകളെ വികസിപ്പിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ തദ്ദേശീയ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ലോകത്തിലെ ആദ്യത്തെ മനുഷ്യരൂപികളായ റോബോട്ടുകള്‍ക്കുള്ള കായികമേളയ്ക്ക് ബെയ്ജിംഗ് ഓഗസ്റ്റില്‍ ആതിഥേയത്വം വഹിച്ചിരുന്നു. 500-ല്‍ അധികം റോബോട്ടുകളാണ് അതില്‍ പങ്കെടു