ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ആപ്പില്‍ പുതിയ എഐ അധിഷ്ടിത ഫോളോ അപ്പ് ക്വസ്റ്റ്യന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരിക്കല്‍ തര്‍ജമ ചെയ്ത വിഷയത്തില്‍ തുടര്‍ന്നും മാറ്റങ്ങള്‍ ആവശ്യപ്പെടുന്നതിനും തര്‍ജമ മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താനാവും. ആന്‍ഡ്രോയിഡ് അതോറിറ്റി എന്ന വെബ്‌സൈറ്റാണ് ഈ വിവരം പുറത്തുവിട്ടത്. ഗൂഗിള്‍ ട്രാന്‍സിലേറ്റിന്റെ മൊബൈല്‍ ആപ്പ് പ്രോഗ്രാമില്‍ നിന്നാണ് ഈ വിവരം കണ്ടെത്തിയത്. 

To advertise here,

ഒരു ഉപഭോക്താവ് ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജമ ചെയ്താല്‍ അതുമായി ബന്ധപ്പെട്ട തുടര്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രത്യേകം ബട്ടന്‍ നല്‍കിയിട്ടുണ്ടാവും. നിലവില്‍ ഈ ഫീച്ചര്‍ ഗൂഗിള്‍ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ല. ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ആപ്പിന്റെ 9.3.78.731229477.7 എന്ന പതിപ്പിലാണ് ഈ എഐ അധിഷ്ടിത ഫോളോ അപ്പ് ക്വസ്റ്റ്യന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഇന്ത്യന്‍ ഭാഷകളില്‍ ഈ ഫീച്ചര്‍ ലഭിക്കുമോ എന്നത് സംശയമാണ്. എന്തായാലും ജനറേറ്റീവ് എഐ ഉള്‍പ്പെടുത്തുന്നതോടെ യന്ത്ര തര്‍ജമ കൂടുതല്‍ കൃത്യതയുള്ളതാകും.