ഗൂഗിളിന്റെ പിക്‌സല്‍ 7 പരമ്പര ഫോണുകള്‍ വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് ഗൂഗിള്‍ തങ്ങളുടെ ഫ്‌ളാഗ്ഷിപ്പ് പിക്‌സല്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ സ്മാര്‍ട്‌ഫോണുകളാണ് അവതരിപ്പിച്ചത്.

To advertise here,

സമാനമായ രൂപകല്‍പനയുള്ള ആന്‍ഡ്രോയിഡ് 13 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് ഇവ രണ്ടും. 

ഗൂഗിള്‍ പിക്‌സല്‍ 7

6.3 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഗൂഗിള്‍ പിക്‌സല്‍ 7 ഫോണിനുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ഐപി 68 സംരക്ഷണവും ഗൊറില്ല ഗ്ലാസ് വിക്ടസ് കവചവും ഫോണിനുണ്ട്. ഗൂഗിളിന്റെ പുതിയ ടെന്‍സര്‍ ജി2 ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 8 ജിബി റാമില്‍ 128 ജിബി, 256 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. 

ഹൊറിസോണ്ടല്‍ റിയര്‍ ക്യാമറ മോഡ്യൂളില്‍ 50 എംപി പ്രധാന ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും ആണുള്ളത്. 10.8 എംപി ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു. 

റിയര്‍ ക്യാമറയില്‍ 60 എഫ്പിഎസില്‍ 4കെ വീഡിയോ ചിത്രീകരിക്കാനാവും. ഫ്രണ്ട് ക്യാമറയില്‍ 30 എഫ്പിഎസില്‍ 4കെ വീഡിയോ പകര്‍ത്താം. ഒബ്‌സിഡിയന്‍, ലെമണ്‍ഗ്രാസ്, സ്‌നോ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക. 

ഗൂഗിള്‍ പിക്‌സല്‍ 7 പ്രോ

6.7 ഇഞ്ച് അമോലെഡ് ക്യുഎച്ച്ഡി ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള എല്‍ടിപിഒ പാനല്‍ ആണിത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവും ഐപി68 വാട്ടര്‍ റസിസ്റ്റന്‍സും ഉണ്ട്. 

മൂന്ന് റിയര്‍ ക്യാമറകളാണ് പിക്‌സല്‍ 7 പ്രോയ്ക്കുള്ളത്. ഇതില്‍ 50 എംപി പ്രധാന ക്യാമറയും 12 എംപി അള്‍ട്രാ വൈഡ് ക്യാമറയും 48 എംപി ടെലിഫോട്ടോ ക്യാമറയും ആണുള്ളത്. 10.8 എംപി സെല്‍ഫി ക്യാമറയാണ് ഇതിലും.

5000 എംഎഎച്ച് ബാറ്ററിയായിരിക്കും ഇതില്‍. 30 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയുമുണ്ടാവും. ഒബ്‌സിഡിയന്‍, സ്‌നോ, ഹേസല്‍ എന്നീ കളര്‍ വേരിയന്റുകള്‍ ഫോണിനു്ട്. 

ഫോണുകളില്‍ അഞ്ച് വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 

വില

ഗൂഗിള്‍ പിക്‌സല്‍ 7 ന് 59,999 രൂപയാണ് വില തുടങ്ങുന്നത്. ബാങ്ക് ഓഫറുകള്‍ വഴി 10000 രൂപയോളം കിഴിവ് നേടാന്‍ ഫ്‌ളിപ്കാര്‍ട്ടില്‍ അവസരം ഉണ്ട്. പിക്‌സല്‍ 7 പ്രോയ്ക്ക് 84999 രൂപയാണ് വില തുടങ്ങുന്നത്.