
ആഗോള സാങ്കേതികരംഗത്തെ ഭീമന്മാരാണെങ്കിലും ഗൂഗിള്‍, ഫെയ്സ്ബുക്ക് പോലുള്ള വന്‍കിട കമ്പനികള്‍ എല്ലായ്പ്പോഴും സൈബറാക്രമണ ഭീഷണി നേരിടുന്നുണ്ട്. സാങ്കേതികവിദ്യയിലെ ചെറിയ പഴുതു പോലും വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കാവുന്ന ഒരു സുരക്ഷാ വീഴ്ച കണ്ടെത്തി കമ്പനിയുടെ ഹാള്‍ ഓഫ് ഫെയിം അംഗീകാരത്തിന് അര്‍ഹനായിരിക്കുകയാണ് ഒരു മലയാളി.
മൂവാറ്റുപുഴ സ്വദേശി ഹരിശങ്കറാണ് ഗൂഗിളിന്റെ ഒരു സബ്ഡൊമൈനിലെ ടെക്സ്റ്റ് ബോക്സിലെ വലിയൊരു സുരക്ഷാവീഴ്ച കണ്ടെത്തിയതിന് ഗൂഗിളിന്റെ അംഗീകാരത്തിന് അര്‍ഹനായത്. ഗൂഗിള്‍ സേവനങ്ങളില്‍ വിവരങ്ങള്‍ തിരയുന്നതിനായി വാക്കുകള്‍ ടൈപ്പ് ചെയ്യുന്നയിടമാണ് ടെക്സ്റ്റ് ബോക്സ്. ഇവിടെ ചില കോഡുകള്‍ പ്രവര്‍ത്തിപ്പിച്ച് ഉപയോക്താവിനെ മറ്റ് സൈറ്റുകളിലേക്ക് വഴി തിരിച്ചുവിടാന്‍ സാധിക്കുമായിരുന്ന വീഴ്ചയാണ് ഹരിശങ്കര്‍ കണ്ടെത്തി ഗൂഗിളിനെ അറിയിച്ചത്.
ഇത്തരം തെറ്റുകള്‍ കണ്ടെത്തുന്നവര്‍ക്കായി പ്രതിഫലത്തുകയും അംഗീകാരവും നല്കുന്ന പരിപാടിയാണ് ഹാള്‍ ഓഫ് ഫെയിം. നിരവധി എത്തിക്കല്‍ ഹാക്കര്‍മാരും വിദഗ്ദരും ഇതിനായി ശ്രമിക്കാറുണ്ട്.
ഇത് രണ്ടാം തവണയാണ് ഹരിശങ്കര്‍ ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായിരിക്കുന്നത്. സ്കൂള്‍ പഠന കാലത്ത് ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് ഹരിശങ്കര്‍ ഹാക്കിങ് പോലുള്ള സാങ്കേതികവിദ്യകള്‍ ഹരിശങ്കര്‍ പഠിച്ചെടുത്തത്. പ്ലസ് വണിന് പഠിക്കുമ്പോഴാണ് ഗൂഗിള്‍ ഡാറ്റാബേസില്‍ രഹസ്യമാക്കിവെച്ച വ്യക്തിവിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കുമെന്ന് ഹരിശങ്കര്‍ കണ്ടെത്തിയത്. അന്ന് ഹാള്‍ ഓഫ് ഫെയിമിന് അര്‍ഹനായ ഏറ്റവും പ്രായം കുറഞ്ഞ മലയാളിയായി മാറി ഹരശങ്കര്‍. മറ്റ് പല മുന്‍നിര സേവനങ്ങളുടേയും വെബ്സൈറ്റുകളുടേയും സുരക്ഷാ വീഴ്ചകള്‍ ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. ഹാള്‍ ഓഫ് ഫെയിംസ് പട്ടികയില്‍ 318-ാം റാങ്ക് ആണ് ഹരിശങ്കറിന്.
പ്ലസ്ടു കഴിഞ്ഞ് മര്‍ച്ചന്റ് നേവി കോഴ്സ് കഴിഞ്ഞ ഹരിശങ്കര്‍ ഇപ്പോള്‍ ജോലിയില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. നേരംപോക്കിന് തുടങ്ങിയ കംപ്യൂട്ടര്‍ ഹാക്കിങും മറ്റും തല്ക്കാലം നിര്‍ത്തിവെക്കാനൊരുങ്ങുകയാണെന്നും 20-കാരനായ ഹരിശങ്കര്‍ പറഞ്ഞു.
Content Highlights: google hall of fame hari shankar moovattupuzha, Vulnerablity, Security Issue, Bug
Published: 07 Jun 2021, 03:59 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented