ജെമിനി എഐ മോഡലുകളുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനായി 'ഫ്രോസൺ വി2' (Frozen v2) എന്ന പേരിൽ ഗൂഗിൾ പുതിയൊരു എഐ സെർവർ ചിപ്പ് വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ജെമിനി മോഡലിന്റെ ചില പ്രധാന ഭാഗങ്ങൾ നേരിട്ട് ഹാർഡ്‌വെയറിലേക്ക് സംയോജിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്.
നിലവിൽ ഗൂഗിൾ ഉപയോഗിക്കുന്ന കസ്റ്റം എഐ ചിപ്പുകളേക്കാൾ ആറ് മുതൽ 10 മടങ്ങ് വരെ കൂടുതൽ കാര്യക്ഷമതയുള്ളതായിരിക്കും പുതിയ ചിപ്പ് എന്നാണ് വിവരം. 2028-ൽ ഈ ചിപ്പുകൾ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നുണ്ടെങ്കിലും, എൻജിനീയർമാർ ഇപ്പോഴും ഇതിന്റെ രൂപകൽപനയുമായി ബന്ധപ്പെട്ട അന്തിമഘട്ട പ്രവർത്തനങ്ങളിലാണ്.
ഗൂഗിളിന്റെ നിലവിലുള്ള ടെൻസർ പ്രോസസ്സിങ് യൂണിറ്റുകൾക്ക് (TPU) പകരമായല്ല പുതിയ ചിപ്പുകൾ എത്തുന്നത്. മറിച്ച്, നിലവിലെ ടിപിയുകൾക്ക് (TPUs) ഒപ്പം പ്രവർത്തിക്കുന്നവയായിരിക്കും 'ഫ്രോസൺ വി2' ചിപ്പുകൾ. പ്രത്യേക എഐ ഇൻഫറൻസ് ജോലികൾ കൂടുതൽ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ഈ പുതിയ ഫ്രോസൺ ചിപ്പുകൾ സഹായിക്കും.
കംപ്യൂട്ടിങ് ശേഷിയിലുള്ള പരിമിതികൾ പരിഹരിക്കുക എന്നതാണ് 'ഫ്രോസൺ വി2' പ്രൊജക്റ്റിലൂടെ ഗൂഗിൾ പ്രധാനമായും ലക്ഷ്യമിടുന്നത്. ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും നേരിട്ട് രൂപകൽപന ചെയ്യുന്നതിലൂടെ ഇതിൽ കാര്യക്ഷമത വർധിപ്പിക്കാനാവുമെന്നാണ് ഗൂഗിളിന്റെ കണക്കുകൂട്ടൽ.
Content Highlights: Google is reportedly developing a custom AI server chip named 'Frozen v2' that integrates key components of Gemini directly into hardware to deliver up to 10 times higher efficiency than its current chips.
Published: 21 Jul 2026, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented