ആപ്പിള്‍ സഹസ്ഥാപകനായ അന്തരിച്ച സ്റ്റീവ് ജോബ്‌സ് തന്നോട് ലഹരിമരുന്ന് ഉപയോഗിക്കാന്‍ ഉപദേശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ഉത്പന്നങ്ങള്‍ ഡിസൈന്‍ ചെയ്യുന്ന സമയത്ത് എല്‍എസ്ഡി ഉപയോഗിക്കേണ്ടതായിരുന്നുവെന്ന് സ്റ്റീവ് ജോബ്‌സ് 'ഉപദേശിച്ചതായി' ബ്രിട്ടീഷ് ഓണ്‍ലൈന്‍ മാധ്യമമായ ദ ഇന്‍ഡിപെന്‍ഡന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എല്‍എസ്ഡി ഉപയോഗിച്ചിരുന്നുവെങ്കില്‍ ഉത്പന്നങ്ങളുടെ രൂപകല്പനയില്‍ തനിക്ക് കൂടുതല്‍ മികവുപുലര്‍ത്താനാകുമായിരുന്നുവെന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നതെന്നും ബില്‍ ഗേറ്റ്‌സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
എന്നാല്‍, ലഹരി ഉപയോഗിക്കുമ്പോള്‍ മാനസികമായി കൂടുതല്‍ ക്ഷീണിക്കുകയാണ് ചെയ്തിരുന്നതെന്ന് ബില്‍ഗേറ്റ്‌സ് പറയുന്നു. കരിയറില്‍ ജോബ്‌സ് ഒരു എതിരാളി ആയിരുന്നുവെങ്കിലും താനദ്ദേഹത്തിന്റെ പ്രതിഭയെ ബഹുമാനിച്ചിരുന്നു. പലപ്പോഴും സ്റ്റീവ് ജോബ്‌സിന്റെ കഴിവുകളില്‍ അസൂയ തോന്നിയിട്ടുണ്ടെന്നും ബില്‍ ഗേറ്റ്‌സ് പറഞ്ഞു..
തന്റെ ചെറുപ്പകാലത്ത് ലഹരിമരുന്നുകള്‍ ഉപയോഗിച്ച് നോക്കിയിട്ടുണ്ടെന്ന് ബില്‍ഗേറ്റ്‌സ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സ്റ്റീവ് ജോബ്‌സും എല്‍എസ്ഡി പോലുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അവ ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നവെങ്കില്‍ താന്‍ കുറേക്കൂടി വിശാലമായി ചിന്തിക്കുമായിരുന്നുവെന്ന് ജോബ്‌സ് 2011ല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: Bill Gates reveals Steve Jobs advised him to use LSD
Published: 10 Feb 2025, 05:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented