ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണമേഖലയിൽ വഴിത്തിരിവായി വിലയിരുത്തപ്പെടുന്ന പുതിയ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക്. ബഹിരാകാശമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്റ്റാർട്ടപ്പാണ് ഉപഗ്രഹനിർമാണത്തിന് പിന്നിൽ. മേഘങ്ങളിലൂടെയും ഇരുട്ടിലൂടെയും ദൃശ്യങ്ങൾ പകർത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ദൃഷ്ടി എന്ന ഉപഗ്രഹം ഞായറാഴ്ചയാണ് ബഹിരാകാശത്തെത്തിച്ചത്. ഞായറാഴ്ച ഇന്ത്യൻസമയം ഉച്ചയ്ക്ക് 12.29 ന് കാലിഫോർണിയയിൽ നിന്നാണ് വിക്ഷേപണം നടന്നത്. ഗാലക്സി ഐ ആണ് ഈ ഭൗമനിരീക്ഷണ ഉപഗ്രഹം വികസിപ്പിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു ദൃഷ്ടിയുടെ വിക്ഷേപണം.
വിക്ഷേപണത്തിന് മുന്നോടിയായി ഗാലക്സി ഐയുടെ സിഇഒയും സ്ഥാപകനുമായ സുയാഷ് സിങ് ഈ ദൗത്യം ഒരു സാങ്കേതിക മുന്നേറ്റമാണെന്ന് വിശേഷിപ്പിക്കുകയും ഇന്ത്യ ഉപഗ്രഹങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ വ്യത്യസ്തമായി ചിന്തിക്കേണ്ടതിന്റെ കാരണം വിശദീകരിക്കുകയും ചെയ്തു. "ഈ ഉപഗ്രഹദൗത്യത്തിന്റെ പേര് ദൃഷ്ടി. ദൃഷ്ടി എന്നാൽ എന്തിലൂടെയും എന്തും കാണാൻ കഴിയും എന്നാണർത്ഥമാക്കുന്നത്," അദ്ദേഹം പറഞ്ഞു. "ഈ പ്രത്യേക ഉപഗ്രഹത്തിന്റെ പ്രത്യേകത ഒരേ ഉപഗ്രഹത്തിൽ ഒരു മൾട്ടിസ്പെക്ട്രൽ ക്യാമറയും സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR) ഇമേജറും ഉൾക്കൊള്ളുന്നു എന്നതാണ്. ഇത്തരത്തിലുള്ള ആദ്യത്തേതാണിത്."
നേരത്തെ ഇത്തരത്തിലുള്ള ഒരു ഉപഗ്രഹം പ്രവർത്തനക്ഷമമായിരുന്നെങ്കിൽ, ഓപ്പറേഷൻ സിന്ദൂറിലെ ബോംബാക്രമണങ്ങളുടെ നാശനഷ്ട വിലയിരുത്തലുകളെക്കുറിച്ചുള്ള ഗുണമേന്മയുള്ള ചിത്രങ്ങൾ അമേരിക്കൻ വാണിജ്യ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യയ്ക്ക് ലഭ്യമാകുമായിരുന്നു.
ഭാരതത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയും ആണ് ദൃഷ്ടിക്കായുള്ള ആശയത്തിന് പിന്നിൽ. പാശ്ചാത്യ രാജ്യങ്ങളിലെ മിതശീതോഷ്ണ മേഖലകളിൽ നിന്ന് വ്യത്യസ്തമായി, ഭാരതത്തിന്റെ ഭൂരിഭാഗവും ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്, മേഘാവരണം പതിവായും ശക്തമായും കാണപ്പെടുന്നു, ഇത് പലപ്പോഴും പരമ്പരാഗത ഒപ്റ്റിക്കൽ ഉപഗ്രഹങ്ങളെ ഫലപ്രദമല്ലാതാക്കുന്നു. "ഏത് സമയത്തും, ഉപഭൂഖണ്ഡത്തിന് മുകളിൽ, 70 ശതമാനം എപ്പോഴും മേഘങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. കടലുകളിൽ ഇത് 90 ശതമാനമാണ്. അതിനാൽ പത്ത് ചിത്രങ്ങളിൽ ഏഴെണ്ണം മേഘാവൃതമായിരിക്കും, പ്രത്യേകിച്ച് ഉഷ്ണമേഖലാ ഭാഗങ്ങളിൽ." സുയാഷ് സിങ് പരഞ്ഞു.
ഉപഗ്രഹ ഡേറ്റയുടെ ഉപയോക്താക്കൾക്ക്, മേഘങ്ങൾ ഒരു അസൗകര്യം മാത്രമല്ല, അന്ധതയാണ്. ദുരന്ത നിവാരണം, കൃഷി, അടിസ്ഥാന സൗകര്യ നിരീക്ഷണം, സുരക്ഷാ നിരീക്ഷണം എന്നിവയ്ക്കായി ആപ്ലിക്കേഷൻ ലെയർ ഉപയോക്താക്കൾക്ക് വിശ്വസനീയമായ ചിത്രങ്ങൾ ആവശ്യമാണ്. പാരമ്പര്യമായി വേർതിരിച്ച രണ്ട് സെൻസിങ് സാങ്കേതികവിദ്യകളെ ഒരൊറ്റ ഉപഗ്രഹത്തിൽ സംയോജിപ്പിച്ചാണ് ദൃഷ്ടിയുടെ നിർമാണം. ഒപ്റ്റിക്കൽ ഇമേജിങ് വ്യക്തതയും നിറവും നൽകുന്നു, അതേസമയം സിന്തറ്റിക് അപ്പർച്ചർ റഡാറിന് മേഘാവരണമോ ലൈറ്റിങ് സാഹചര്യങ്ങളോ പരിഗണിക്കാതെ ഭൂമിയിൽ ചിത്രം പകർത്താനാകും.
പല പരീക്ഷണദൗത്യങ്ങളിൽ നിന്നും വ്യത്യസ്തമായി, ഈ ഉപഗ്രഹം ചെറുതോ ഭാരം കുറഞ്ഞതോ അല്ല. ഗാലക്സി ഐയുടെ ബഹിരാകാശ പേടകം സാധാരണയായി സർക്കാർ ദൗത്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന ഒരു ഭാര വിഭാഗത്തിൽ ഉൾപ്പെടുന്നു. ഉപഗ്രഹഭാരം ഏകദേശം 190 കിലോഗ്രാം ആണ്. വിക്ഷേപണം തന്നെ മറ്റൊരു നാഴികക്കല്ലാണ്. ദൃഷ്ടി ലോകത്തിലെ ഏറ്റവും മികച്ചവയുമായി മത്സരിക്കാൻ ലക്ഷ്യമിടുന്നത് റെസല്യൂഷനിലാണ്. സീരീസിലെ ആദ്യത്തെ ഉപഗ്രഹം ഏകദേശം 1.5 മീറ്റർ റെസല്യൂഷനിൽ ചിത്രങ്ങൾ നൽകും, ഇത് പല ഇന്ത്യൻ SAR പ്ലാറ്റ്‌ഫോമുകളും ആധിപത്യം പുലർത്തുന്ന അഞ്ച് മീറ്റർ ക്ലാസ്സിനേക്കാൾ ഗണ്യമായി വ്യക്തതയുള്ളവയായിരിക്കും.
Content Highlights: Drishti is India's first satellite combining multispectral optical cameras with Synthetic Aperture Radar (SAR)., Developed by Indian startup GalaxyEye, weighing 190kg., Designed to capture clear images through clouds and darkness, overcoming tropical weather challenges., Offers 1.5-meter resolution, significantly outperforming current 5-meter class Indian SAR platforms., Launched via SpaceX Falcon 9, aimed at disaster management, agriculture, and national security.
Published: 03 May 2026, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented