ലണ്ടൻ: ശത്രുക്കളുടെ ഭീഷണികളെ പ്രതിരോധിക്കുന്നതിനായി ബ്രിട്ടീഷ് സൈനിക വിഭാഗം മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവരുന്നതായി വെളിപ്പെടുത്തൽ. ബ്രിട്ടീഷ് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുകെ റോയൽ എയർഫോഴ്സ് ഇതിനായി കരയിൽ സ്ഥാപിക്കാവുന്ന ഒരു പ്രത്യേക ഇലക്ട്രോണിക് സംവിധാനം കഴിഞ്ഞ ഒരു വർഷമായി ഉപയോഗിച്ചുവരുന്നുണ്ടെന്നും പ്രതിരോധ വൃത്തങ്ങൾ പറയുന്നു.
ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങൾ യു.കെ.യുടെ ആണവ അന്തർവാഹിനികളുടെയോ രഹസ്യ സൈനിക നീക്കങ്ങളുടെയോ ചലനങ്ങൾ നിരീക്ഷിക്കുന്നത് തടയാനാണ് ഈ സംവിധാനം ഉപയോഗിക്കുന്നതെന്നാണ് ന്യായീകരണം. ബഹിരാകാശത്ത് ശത്രുക്കളിൽ നിന്ന് യു.കെ. ഭീഷണികൾ നേരിടുന്നുണ്ടെന്ന് റോയൽ എയർഫോഴ്സ് മേധാവി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ ഉപഗ്രഹങ്ങളെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ഒരു യൂണിറ്റും രൂപവത്കരിക്കുകയുണ്ടായി.
മിസൈൽ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, ആശയവിനിമയം സാധ്യമാക്കു, കപ്പലുകളെ സഹായിക്കുക തുടങ്ങിയവയ്ക്കായി ഉപയോഗിക്കുന്ന ബ്രിട്ടീഷ് ഉപഗ്രഹങ്ങളെ ഈ സ്ക്വാഡ്രൺ സംരക്ഷിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.
ബഹിരാകാശ രംഗത്ത് രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങളും സാങ്കേതിക ഇടപെടലുകളും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ബ്രിട്ടൻ ഈ പ്രതിരോധ മാർഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുന്നത്. റഷ്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾ തങ്ങളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട് സിഗ്നൽ ജാമിങ് നടത്തുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗം നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Content Highlights: UK Royal Air Force uses ground-based electronic systems to block enemy satellites., The strategy protects British nuclear submarines and secret military movements., A new squadron has been formed to defend UK satellites from space threats., Rising concerns involve signal jamming activities by countries like Russia and China.
Published: 24 Sept 2026, 03:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented