വാഷിങ്ടൺ: സ്വകാര്യ ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്‌സ്ഐയുടെ ‘ദൃഷ്ടി’ ഉപഗ്രഹത്തിന് ‘എക്സി’ലൂടെ ആശംസയറിയിച്ച് സ്‌പെയ്‌സ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ബെംഗളൂരു ആസ്ഥാനമായുള്ള കമ്പനിയാണ് ഗാലക്‌സ്ഐ. ഞായറാഴ്ചയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. കാലിഫോർണിയയിൽനിന്ന് സ്‌പെയ്‌സ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റാണ് ദൃഷ്ടിയെ ഭ്രമണപഥത്തിലെത്തിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ പോസ്റ്റിന് മറുപടിയായാണ് മസ്കിന്റെ പോസ്റ്റ്. “ഇന്ത്യയുടെ ബഹിരാകാശയാത്രയിലെ നേട്ടമാണ് ദൃഷ്ടി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഉപഗ്രഹമായ ഇതിന്റെ വിക്ഷേപണം രാഷ്ട്രനിർമാണപ്രക്രിയയിലെ യുവാക്കളുടെ അഭിനിവേശത്തെ കാണിക്കുന്നു”- മോദി കുറിച്ചു.
തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരിൽ നിന്നാണ് പ്രശംസ ലഭിച്ചിരിക്കുന്നതെന്നും, തന്റെ സ്വപ്ന സാക്ഷാത്കാരമാണിതെന്നും ഗാലക്സ്ഐ സ്ഥാപകനും സിഇഒ സുയാഷ് സിങ് പറഞ്ഞു. ഇരുവർക്കും അദ്ദേഹം നന്ദിയറിയിച്ചു.
ആദ്യ ഒപ്റ്റോസ്റ്റാർ ഉപഗ്രഹമാണ് സൃഷ്ടി. ഇലക്‌േട്രാ-ഒപ്റ്റിക്കൽ (ഇ.ഒ.), സിന്തറ്റിക് അപ്പാർച്ചർ റഡാർ (എസ്.എ.ആർ.) എന്നീ രണ്ടുതരം സെൻസറുകൾ ഒറ്റ ഉപഗ്രഹത്തിൽ സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്റ്റിക്കൽ, എസ്.എ.ആർ. എന്നീവാക്കുകൾ ചേർത്താണ് ‘ഒപ്‌റ്റോസാർ’ എന്നുപയോഗിക്കുന്നത്.
Content Highlights: Elon Musk and PM Narendra Modi congratulated Bengaluru-based startup GalaxEye on the successful launch of 'Drishti,' India’s largest private satellite, via a SpaceX Falcon 9 rocket.
Published: 07 May 2026, 09:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented