
സ്വകാര്യത സംരക്ഷിക്കുന്ന ബ്രൗസര്‍ എന്ന പേരിലാണ് ഡക്ക് ഡക്ക് ഗോ അറിയപ്പെടുന്നത്. അങ്ങനെ തന്നെയാണ് അവര്‍ ഉപഭോക്താക്കളോടെല്ലാം പറയുന്നത്. ഉപഭോക്താക്കള്‍ തിരയുന്നത് എന്തെല്ലാമാണെന്ന് മനസിലാക്കി തേഡ് പാര്‍ട്ടി വെബ്സൈറ്റുകളേയും പരസ്യദാതാക്കളേയും മറ്റ് സേവനങ്ങളേയും ടാര്‍ഗറ്റഡ് പരസ്യ,ഉള്ളടക്ക വിതരണത്തിന് സഹായിക്കുന്ന പരിപാടി തങ്ങള്‍ ചെയ്യില്ല എന്നായിരുന്നു ഡക്ക് ഡക്ക് ഗോ ഇത്രയും നാള് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് സാക്ക് എഡ്വേര്‍ഡ്സ് എന്നയാള്‍. മൈക്രോസോഫ്റ്റിന്റെ ചില സേവനങ്ങള്‍ക്ക് ഡക്ക് ഡക്ക് ഗോ ബ്രൗസറില്‍ ഉപഭോക്താക്കളെ ട്രാക്ക് ചെയ്യുന്നതിന് ഇളവ് ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം തെളിവ് സഹിതം വെളിപ്പെടുത്തുന്നു.
ഫെയ്സ്ബുക്ക്, ഗൂഗിള്‍ എന്നീ കമ്പനികളുടെ ട്രാക്കറുകളെ ബ്ലോക്ക് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റിന്റെ ലിങ്ക്ഡ് ഇന്‍, ബിങ് ഡൊമൈനുകള്‍ക്ക് ഇളവ് ലഭിക്കുകയാണ്.
ട്വിറ്ററിലൂടെയാണ് എഡ്വേര്‍ഡ് തന്റെ കണ്ടെത്തലുകള്‍ വെളിപ്പെടുത്തിയത്.
മൈക്രോസോഫ്റ്റുമായുള്ള സെര്‍ച്ച് എഗ്രിമെന്റിനെ തുടര്‍ന്നാണ് ഈ ഇളവ് നല്‍കിയത് എന്ന് ഡക്ക് ഡക്ക് ഗോ പറഞ്ഞു. ഇതിന് പിന്നാലെ കമ്പനി തങ്ങളുടെ ട്രാക്കര്‍ ബ്ലോക്കിങിനെ കുറിച്ച് ആപ്പ് സ്റ്റോര്‍ വിവരണത്തില്‍ ഒരു കുറിപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്.
നിങ്ങള്‍ സന്ദര്‍ശിക്കുന്ന തേഡ് പാര്‍ട്ടി സൈറ്റുകളിലെ എല്ലാ കുക്കീസും ഞങ്ങള്‍ ബ്ലോക്ക് ചെയ്യുന്നുണ്ട്. അതേസമയം മറ്റ് വെബ്സൈറ്റുകളിലെ മറച്ചുവെച്ച ചില ട്രാക്കിങ് സ്ക്രിപ്റ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ല. എല്ലായിപ്പോഴും പൊങ്ങിവരുന്ന പുതിയ സ്ക്രിപ്റ്റുകള്‍ കണ്ടെത്തുക പ്രയാലമാണ്. ചില സൈറ്റുകളിലെ സ്ക്രിപ്റ്റുകള്‍ ബ്ലോക്ക് ചെയ്താല്‍ ആ പേജ് ചിലപ്പോള്‍ ഉപയോഗശൂന്യമാകും. മൈക്രോസോഫ്റ്റുമായുള്ള കരാര്‍ നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് ചിലത് ബ്ലോക്ക് ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് തടസമുണ്ട്. ഡക്ക് ഡക്ക് ഗോ പറയുന്നു.
എന്തായാലും ഈ വാര്‍ത്ത ഡക്ക് ഡക്ക് ഗോയുടെ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. എങ്കിലും മറ്റ് ബ്രൗസറുകളേക്കാള്‍ കൂടുതല്‍ സ്വകാര്യത സംരക്ഷണം ഡക്ക് ഡക്ക് ഗോ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ അത് നമ്മളില്‍ ചിലര്‍ കരുതിയിരുന്ന അത്രയും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
Content Highlights: DuckDuckGo browser allows microsoft to track its users
Published: 28 May 2022, 01:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented