ഉപഭോക്താക്കളുടെ സെര്‍ച്ചുകള്‍ ട്രാക്ക് ചെയ്യാതെ അവര്‍ക്ക് സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സെര്‍ച്ച് എഞ്ചിനാണ് ഡക്ക് ഡക്ക് ഗോ. ഇപ്പോഴിതാ എഐ ചിത്രങ്ങള്‍ സെര്‍ച്ച് റിസല്‍ട്ടില്‍ നിന്ന് ഒഴിവാക്കുന്ന പുതിയ ഫില്‍റ്റര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഡക്ക് ഡക്ക് ഗോ. ഇമേജ് സെര്‍ച്ച് റിസല്‍ട്ടില്‍ എഐ നിര്‍മിത ചിത്രങ്ങള്‍ അസ്വസ്ഥത സൃഷ്ടിക്കുന്നുവെന്ന ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്നാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്.
പുതിയ അപ്ഡേറ്റ് അനുസരിച്ച്, ഇനി മുതല്‍ ഡക്ക് ഡക്ക് ഗോയിലെ ഇമേജ് ടാബിലെ ഫില്‍റ്ററുകളുടെ കൂടെ 'എഐ ഇമേജസ്' എന്ന ഓപ്ഷന് കാണാം. സെര്‍ച്ച് റിസല്‍ട്ടില്‍ എഐ നിര്‍മിച്ച ചിത്രങ്ങളും കാണിക്കാം എന്ന ഡിഫോള്‍ട്ട് സെറ്റിങ്സ് ആണ് ഇതിലുണ്ടാവുക. എഐ ഇമേജസ് ഓപ്ഷന് നേരെയുള്ള ആരോ മാര്‍ക്കില്‍ ക്ലിക്ക് ചെയ്താല്‍ ഷോ, ഹൈഡ് ഓപ്ഷനുകളുണ്ടാവും ഇതില്‍ ഹൈഡ് തിരഞ്ഞെടുത്താല്‍ ഇമേജ് സെര്‍ച്ച് റിസല്‍ട്ടിലെ എഐ ചിത്രങ്ങള്‍ ഫില്‍റ്റര്‍ ചെയ്യപ്പെടും.
ഇന്റര്‍നെറ്റില്‍ എഐ നിര്‍മിതമായ ചിത്രങ്ങള്‍ കുമിഞ്ഞുകൂടുന്ന സമയത്താണ് ഡക്ക് ഡക്ക് ഗോ ഇങ്ങനെ ഒരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവഴി സെര്‍ച്ച് റിസള്‍ട്ടില്‍ എഐ നിര്‍മിത ചിത്രങ്ങള്‍ കാണുന്നത് വലിയ അളവില്‍ കുറയ്ക്കാനാവും.
മാന്വലായി ശേഖരിച്ച ഓപ്പണ്‍ സോഴ്സ് ബ്ലോക്ക് ലിസ്റ്റ് ഉപയോഗിച്ചാണ് ഈ എഐ ഫില്‍റ്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡക്ക് ഡക്ക് ഗോ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ വ്യക്തമാക്കി.
സ്കാം ബ്ലോക്കര്‍ ടൂള്‍
എഐ ഇമേജ് ഫില്‍റ്ററിന് പുറമെ പുതിയ സ്കാം ബ്ലോക്കര്‍ ടൂളും ഡക്ക് ഡക്ക് ഗോ അവതരിപ്പിച്ചു. വ്യാജ ഓണ്‍ലൈന്‍ സ്റ്റോറുകള്‍, വ്യാജ കറന്‍സി എക്സ്ചേഞ്ചുകള്‍, സ്കാം സര്‍വേ വെബ്സൈറ്റുകള്‍, വിവിധങ്ങളായ മറ്റ് ഓണ്‍ലൈന്‍ ഭീഷണികള്‍ എന്നിവയെല്ലാം തടയാന്‍ ഇത് സഹായിക്കും.
ഉപഭോക്താവ് ഒരു സംശയാസ്പദമായ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അത് ലോഡ് ചെയ്യുന്നത് ഡക്ക് ഡക്ക് ഗോ തടയും. വെബ് പേജിലെ തട്ടിപ്പ് വ്യക്തമാക്കുന്ന അറിയിപ്പും പ്രദര്‍ശിപ്പിക്കും.
ഓരോ 20 മിനിറ്റിലും സൈബര്‍സുരക്ഷാ സ്ഥാപനമായ നെറ്റ്ക്രാഫ്റ്റില് നിന്ന് അപകടകരമായ വെബ്സൈറ്റുകളുടെ ഏറ്റവും പുതിയ പട്ടിക ശേഖരിക്കുകയും അവ ഡിവൈസുകളില്‍ ലോക്കലായി ശേഖരിക്കുകയും ചെയ്യുന്നു. ഉപഭോക്താവിന്റെ സെര്‍ച്ച് ഡേറ്റ മറ്റ് സെര്‍വറുകളിലേക്ക് അയക്കാതെ ഡിവൈസിനുള്ളില്‍ തന്നെയാണ് പ്രോസസ് ചെയ്യുന്നത്.
Content Highlights: DuckDuckGo adds AI image filter to its image search & a new scam blocker tool
Published: 21 Jul 2025, 07:00 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented