രാജ്യത്തെ 5ജി ശൃംഖല ശക്തമാക്കുന്നതിനൊപ്പം 6ജി സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചൈന. ഈ വര്‍ഷം രാജ്യത്ത് 20 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് ചൈനയുടെ പദ്ധതി. ചൈനീസ് ഐടി മന്ത്രി ഷ്യാവോ യാക്വിങ് ആണ് ഈ വിവരം പുറത്തുവിട്ടത്. 

To advertise here,

നിലവില്‍ 14.3 ലക്ഷം 5ജി ബേസ് സ്റ്റേഷനുകളും 50 കോടിയിലേറെ 5ജി ഉപഭോക്താക്കളും ചൈനയിലുണ്ട്. 

കോവിഡ് വ്യാപനം, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ഉള്‍പ്പടെയുള്ള വെല്ലുവിളികള്‍ക്കിടയില്‍ 5ജി വിപണിയില്‍ ചൈനയുടെ പ്രകടനത്തില്‍ ഏറെ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

വിതരണ ശൃംഖലയിലും വാണിജ്യ ശൃംഖലയിലും രാജ്യം സുഗമമായി പ്രവര്‍ത്തിക്കുമെന്നും ഉല്‍പാദനം വര്‍ധിപ്പിക്കാനാകും. ഒപ്പം ചെറുകിട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു.