മൂന്ന് മാസത്തേക്ക് ഒരുമിച്ച് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം തീര്‍ത്തും സൗജന്യമായി സേവനം ലഭിക്കുമെന്ന പ്രത്യേകതയും ജിയോ ഭാരത് ദീപാവലിയോട് അനുബന്ധിച്ച് അവതരിപ്പിച്ചിട്ടുണ്ട്.

പ്രതീകാത്മകചിത്രം | Reuters
2ജി ഉപയോക്താക്കളെ 4ജിയിലേക്ക് പരിവര്‍ത്തനം ചെയ്യിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ പദ്ധതിയുമായി റിലയന്‍സ് ജിയോ. ഇതിന്റെ ഭാഗമായി താങ്ങാവുന്ന വിലയില്‍ ജിയോ ഭാരത് ഫോണുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. 699 രൂപ മുതല്‍ ഫോണുകള്‍ ലഭ്യമാക്കിയുള്ള പദ്ധതിയാണ് ദീപാവലിയോട് അനുബന്ധിച്ച് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 2ജി ഉപയോഗിക്കുന്ന 10 മില്യണ്‍ (ഒരു കോടി) ഉപയോക്താക്കളെ 5ജിയിലേക്ക് മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രതിമാസ പ്ലാനുകള്‍ അവതരിപ്പിച്ചതിനാല്‍ അതിവേഗം ജനകീയമായി മാറിയ മോഡലാണ് ജിയോ ഭാരത് വി4.
അണ്‍ലിമിറ്റഡ് കോള്‍ ചെയ്യാം, 38 ശതമാനം ലാഭം
14 ജി ബി ഡാറ്റയും പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭ്യമാക്കുന്ന 28 ദിവസത്തെ പ്ലാനിന് 123 രൂപ മാത്രമാണ് ഈടാക്കുന്നത്. അതേസമയം മറ്റ് ടെലികോം സേവന ദാതാക്കളുടെ സമാന പ്ലാനിനു 199 രൂപയാണ് ഈടാക്കുന്നത്. അതായത് ഉപയോക്താവിന് ജിയോഭാരത് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ 38 ശതമാനം ലാഭമാണ് ഉണ്ടാകുന്നത്. ഇതേ പ്ലാന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1234 രൂപയ്ക്കും ലഭ്യമാണ്.
3 മാസം റീചാര്‍ജ്, ഒരു മാസം ഫ്രീ
മൂന്ന് മാസത്തേക്ക് ഒരുമിച്ച് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം തീര്‍ത്തും സൗജന്യമായി സേവനം ലഭിക്കുമെന്ന പ്രത്യേകതയും ജിയോ ഭാരത് ദീപാവലിയോട് അനുബന്ധിച്ച് അവതരിപ്പിച്ചിട്ടുണ്ട്. അതായത് 369 രൂപയ്ക്ക് റീ ചാര്‍ജ് ചെയ്താല്‍ നാല് മാസം സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഫലത്തില്‍ ഒരു മാസത്തേക്ക് വരുന്നത് കേവലം 92 രൂപയോളം മാത്രമാണ്.
താങ്ങാവുന്ന നിലയില്‍ ഇന്റര്‍നെറ്റ് മാത്രമല്ല വിനോദത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കുമായുള്ള സേവനങ്ങളും ജിയോഭാരത് ഫോണ്‍ നല്‍കും. ജിയോ ഹോട്ട്സ്റ്റാര്‍ സബ്സ്‌ക്രിപ്ഷന്‍, ജിയോസാവനിലൂടെ 80 മില്യണ്‍ പാട്ടുകള്‍, ജിയോടിവിയിലൂടെ 600ലധികം ടിവി ചാനലുകള്‍ തുടങ്ങിയവയും ലഭ്യമാകുന്നു. ഇത്കൂടാതെ ജിയോപേയിലൂടെ വളരെ എളുപ്പത്തില്‍ യുപിഐ ഇടപാടുകള്‍ നടത്താനും ഉപയോക്താക്കള്‍ക്ക് സാധിക്കുന്നു. സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കുമായി സൗജന്യ ജിയോപേ സൗണ്ട് ബോക്സും കമ്പനി നല്‍കുന്നുണ്ട്.
Content Highlights: Reliance Jio launches Jio Bharat phone from ₹699 to upgrade 2G users to 4G. Get 1 month free with 3-month recharge. Enjoy unlimited calls, data, and entertainment
Published: 06 Oct 2025, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented