റ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ ക്രോം, സഫാരി വെബ് ബ്രൗസറുകളില്‍ ഒന്നിലധികം സാങ്കേതിക പിഴവുകള്‍ കണ്ടെത്തി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). ഈ പിഴവുകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങളില്‍ പ്രവേശിക്കാനും രഹസ്യാത്മക വിവരങ്ങള്‍ ചോര്‍ത്താനും സാധിക്കും. അതിനാല്‍ ക്രോമിന്റെയും സഫാരിയുടേയും ഏറ്റവും പുതിയ പതിപ്പുകളിലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍ സിഇആര്‍ടി- ഇന്‍ നിര്‍ദേശിച്ചു. 

To advertise here,

ഗൂഗിള്‍ ക്രോമിന്റെ 84.0.4147.89 പതിപ്പിന് മുമ്പുള്ളവയെയാണ് ഈ സാങ്കേതിക പ്രശ്‌നം ബാധിക്കുക. ഗുരുതര പ്രശ്‌നമാണിത് എന്നാണ് ഏജന്‍സി പറയുന്നത്. അതേസമയം ആപ്പിള്‍ ഉപയോക്താക്കള്‍ക്ക് സഫാരി ബ്രൗസറിന്റെ 13.1.2 പതിപ്പിന് മുമ്പുള്ള പതിപ്പുകള്‍ക്കാണ് പ്രശ്‌നമുള്ളത്. 

ഈ സാങ്കേതിക പിഴവ് മുതലെടുത്ത് ഉപകരണത്തില്‍ പ്രവേശിക്കുന്ന അക്രമികള്‍ക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താനും ഉപകരണത്തില്‍ ഡിനയല്‍ ഓഫ് സര്‍വീസ് (ഡോസ്) ആക്രമണം നടത്താനും സാധിക്കും. 

ക്രോമിലും, സഫാരിയിലും കണ്ടെത്തിയ ഈ പിഴവുകളിലൂടെ ഉപകരണങ്ങളിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും, ഇഷ്ടാനുസരണം കോഡുകള്‍ വിന്യസിക്കാനും, ഡോസ് അറ്റാക്ക്, സ്പൂഫിങ് അറ്റാക്ക്, ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ് അറ്റാക്ക് പോലുള്ള ആക്രമണങ്ങള്‍ നടത്താനും അക്രമികള്‍ക്ക് സാധിക്കും. 

ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ 84.0.4147.89 ലേക്കും സഫാരിയുടെ 13.1.2 ലേക്കും എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാനാണ് സിഇആര്‍ടിയുടെ നിര്‍ദേശം.

Content Highlights: CERT-In finds multiple security vulnerabilities on google chrome and safari