ജിയോ ട്രൂ 5ജി, എയര്‍ടെല്‍ 5ജി പ്ലസ് എന്നിങ്ങനെ സ്വകാര്യ കമ്പനികള്‍ അവരുടെ 5ജി സേവനങ്ങള്‍ക്ക് പേര് നല്‍കിയിട്ടുണ്ട്. സമാനമായി 5ജി സേവനങ്ങള്‍ക്ക് പുതിയ പേര് നല്‍കിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. ക്യു 5ജി അഥവാ ക്വാണ്ടം 5ജി എന്ന പേരിലാണ് ഇനി ബിഎസ്എന്‍എല്‍ 5ജി സേവനങ്ങള്‍ നല്‍കുക. 

To advertise here,

ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ബിഎസ്എന്‍എല്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം 4ജി സേവനം നല്‍കുന്ന ജോലികള്‍ പൂര്‍ത്തിയായതിന് പിന്നാലെ തന്നെ 5ജി സേവനങ്ങള്‍ ആരംഭിക്കാനാണ് ബിഎസ്എന്‍എലിന്റെ പദ്ധതി. 

അതേസമയം തിരഞ്ഞെടുത്ത ചില സര്‍ക്കിളുകളില്‍ മാത്രം ബിഎസ്എന്‍എല്‍ ക്യു 5ജി ഫിക്‌സഡ് ലൈന്‍ ആക്‌സസ് സേവനങ്ങള്‍ ആരംഭിച്ചു. 999 രൂപ നിരക്കിലാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് 5ജി എഫ്ഡബ്ല്യുഎ നെറ്റ് വര്‍ക്കില്‍ ഇന്റര്‍നെറ്റ് ലീസ് ലൈന്‍ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കില്ല. 

70000 ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ പ്രവര്‍ത്തനക്ഷമം

ബിഎസ്എന്‍എലിന് ഇതിനകം 1 ലക്ഷം ടവറുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 70000 ടവറുകള്‍ പ്രവര്‍ത്തനക്ഷമമാണ്. ബിഎസ്എന്‍എല്‍ 4ജി വിന്യാസത്തിന്റെ അടുത്ത ഘട്ടത്തിനായി ടെലികോം വകുപ്പ് ഉടന്‍ തന്നെ അനുമതി ഉടന്‍ തേടും. ഒരു ലക്ഷം ടവറുകള്‍ കൂടി സ്ഥാപിക്കാനുള്ള അനുമതിയാണ് തേടുക.