എന്തിനും ഏതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ഉപയോഗിക്കാമെന്ന അവസ്ഥയാണിപ്പോള്‍. അധികം പ്രയത്നമോ സമയനഷ്ടമോ കൂടാതെ തന്നെ ഉദ്ദേശിച്ചത് ലഭ്യമാവും എന്നതിനാല്‍ എ.ഐ.യുടെ സാധ്യത നമ്മുടെ മുന്നില്‍ വിശാലമായി നില്ക്കുന്നു. ആരോഗ്യം, ടെക്നോളജി, ബിസിനസ്, പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും എ.ഐ. വിപ്ലവം സൃഷ്ടിച്ചുകഴിഞ്ഞു. എ.ഐ.യുടെ വ്യാപനം ഇന്ത്യന്‍ പാചകരംഗത്തും മാറ്റം സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍.
ചപ്പാത്തിയുടെ വൃത്താകൃതിയെ ഇനി എ.ഐ. വിലയിരുത്തും എന്നതാണ് സ്ഥിതി. ചപ്പാത്തിയുടെ വട്ടം നിര്‍ണയിക്കുന്നതിന് ഒരു എ.ഐ. സംവിധാനം വിപുലപ്പെടുത്തിയിരിക്കുകയാണ് ബെംഗളൂരുവിലെ ഖരഗ്പുര്‍ ഐ.ഐ.ടി. ബിരുദധാരി. rotichecker.ai എന്ന ടൂള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. റൊട്ടിയുടെ വൃത്താകൃതി നിര്‍ണയിക്കാന്‍ ഇതുവഴി സാധ്യമാവും. ശതമാനക്കണക്കിലാണ് ഇത് വിവരം നല്‍കുക.
അനിമേഷ് ചൗഹാന് എന്ന ഉപയോക്താവ് ഇതുസംബന്ധിച്ച പരീക്ഷണം ജനുവരി 31-ന് എക്സില്‍ പങ്കുവെച്ചു. റൊട്ടിയുടെ വലിപ്പം പരിശോധിച്ച ടൂള്‍, നൂറില്‍ 91 എന്ന സ്കോറാണ് നല്‍കിയത്. പോസ്റ്റിന് 420 ലൈക്കുകള്‍ ലഭിച്ചാല്‍ ടൂളിന്റെ ലിങ്ക് നല്‍കാമെന്ന ഉറപ്പു നല്‍കിയതോടെ പോസ്റ്റ് പെട്ടെന്ന് വൈറലായി. റൊട്ടി മേക്കര്‍ എന്ന് ഗൂഗിളില്‍ തിരച്ചിലും വര്‍ധിച്ചു. വെറുതേയിരുന്നപ്പോള്‍ തമാശയായി ചെയ്ത ടൂളാണെന്നാണ് ഉടമ വ്യക്തമാക്കുന്നത്. നിലവില്‍ ഡൊമെയ്ന്‍ നാമം സ്വന്തമാക്കാനായി ഒരു നിക്ഷേപകനെ തേടുകയാണ് ഇദ്ദേഹം. പ്രതിഫലമായി 10 ശതമാനം ഇക്വിറ്റി വാഗ്ദാനം ചെയ്യുന്നുമുണ്ട്.
Content Highlights: bengaluru iitian creates ai tool that evaluates roundness of chapati
Published: 03 Feb 2025, 11:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented